HOME
DETAILS
MAL
അനധികൃത സ്വത്ത് സമ്പാദന കേസ് : ഹിമാചല്‍ മുഖ്യമന്ത്രിയുടെ ഫാം ഹൗസ് പിടിച്ചെടുത്തു
backup
April 03 2017 | 08:04 AM
ഷിംല: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ കുടുംബ പേരിലുള്ള ഫാം ഹൗസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഡല്‍ഹിയിലുള്ള ഫാം ഹൗസാണ് പിടിച്ചെടുത്തത്.
കള്ളപ്പണം ഉപയോഗിച്ചാണ് ഫാം ഹൗസ് വാങ്ങിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി അധികൃതര്‍ പറഞ്ഞു.
പണമായി അഞ്ചു കോടി രൂപ നല്‍കിയാണ് ഫാം ഹൗസ് വാങ്ങിയത്. എന്നാല്‍ രേഖകളില്‍ ഒരു കോടി രൂപയാണ് കാണിച്ചിരിക്കുന്നതെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി.
കേസില്‍ വെള്ളിയാഴ്ച സി.ബി.ഐ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിരുന്നു.
അതേ സമയം കേസ് കെട്ടിച്ചമച്ചതാണെന്ന് സിങ് പ്രതികരിച്ചു. ബി.ജെ.പി അവരുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."