72 മണിക്കൂര്‍ തന്നാല്‍ വോട്ടിങ് മെഷീനിലെ ക്രമക്കേട് തെളിയിച്ചു തരാം: അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: 72 മണിക്കൂര്‍ തന്നാല്‍ വോട്ടിങ് മെഷീനില്‍ തിരിമറി നടത്താമെന്ന് തന്റെ വാദം തെളിയിക്കാമെന്ന വെല്ലുവിളിയുമായി അരവിന്ദ് കെജ്‌രിവാള്‍. തനിക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തന്നാല്‍ 72 മണിക്കൂറിനുള്ളില്‍ മെഷീനില്‍ തിരിമറി നടത്തി തെരഞ്ഞെടുപ്പ് കമ്മീഷനും ക്യാമറക്കും മുന്നില്‍ കാണിച്ചുതരാമെന്നുമാണ് അദ്ദേഹം വെല്ലുവിളിച്ചത്.
വോട്ടിങ് മെഷീനില്‍ തിരിമറി നടത്താന്‍ സാധ്യതയുള്ളതിനാലാണ് മിക്ക വികസിത രാജ്യങ്ങളിലും ഇപ്പോഴും ബാലറ്റ് പേപ്പര്‍ ീതിയാണ് പിന്തുടരുന്നത്. ഇന്ത്യയില്‍ നിരവധി വോട്ടിങ് യന്ത്രങ്ങളുണ്ടായിട്ടും എന്തിനാണ് യു.പിയില്‍ ഉപയോഗിച്ച മെഷീനുകള്‍ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതിനാല്‍ ഡല്‍ഹിയില്‍ ബാലറ്റ് പേപ്പര്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഡല്‍ഹി മുഖ്യമന്ത്രി തെരഞ്ഞെടുപ്പു കമ്മീഷനെതിരേ വെല്ലുവിളി ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."