HOME
DETAILS

ആയിരങ്ങള്‍ക്ക് ആശ്വാസമായി സേവന സ്പര്‍ശം

  
backup
April 03 2017 | 20:04 PM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%ae%e0%b4%be

ആലപ്പുഴ: ചേര്‍ത്തല താലൂക്കിലുള്ളവര്‍ക്കായി നടത്തിയ ജില്ലാ കളക്ടറുടെ പൊതുജനപരാതി പരിഹാര പരിപാടി 'സേവനസ്പര്‍ശം'  ആയിരങ്ങള്‍ക്ക്  ആശ്വാസം പകര്‍ന്നു. 2100 അപേക്ഷകളാണ് പൊതുജനപരാതി പരിഹാര പരിപാടിയില്‍ ലഭിച്ചത്. 600 അപേക്ഷ തീര്‍പ്പാക്കി. ചികിത്സാ ധനസഹായത്തിനും  ബി.പി.എല്‍. ആകാനും വീടും സ്ഥലവും ലഭിക്കാനുമുള്ള അപേക്ഷകളാണ് അധികവും ലഭിച്ചത്.
രാവിലെ എട്ടിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചപ്പോള്‍ തന്നെപരാതിക്കാരുടെ നീണ്ടനിര  രൂപം കൊണ്ടിരുന്നു. റവന്യൂ, സര്‍വേ, പട്ടയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം തുടങ്ങിയവുമായി ബന്ധപ്പെട്ട പരാതികളായിരുന്നു അധികവും. വിവിധ പഞ്ചായത്ത്, നഗരസഭതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ രാവിലെ തന്നെ സന്നിഹിതരായി.
വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ സ്വീകരിക്കാന്‍ അഞ്ചു പേരടങ്ങിയ കൗണ്ടര്‍ സജ്ജമാക്കിയിരുന്നു. പരാതികള്‍ സ്വീകരിച്ച് ഓണ്‍ലൈനായി രേഖപ്പെടുത്തിയശേഷം പരാതിയുമായി ജില്ലാ കലക്ട്‌റെ നേരിട്ട് സമീപിക്കാന്‍ സംവിധാനമൊരുക്കി.
തീര്‍പ്പാകാത്ത അപേക്ഷകള്‍ അതത് വകുപ്പുകള്‍ക്ക് കൈമാറി. തുടര്‍ന്ന് വകുപ്പുതല ഉദ്യോഗസ്ഥര്‍ പരാതികളില്‍ എടുത്ത തീരുമാനം നിശ്ചിത ദിവസത്തിനകം ജില്ലാ കലക്ടറെ അറിയിക്കണം. സേവനസ്പര്‍ശം വെബ്‌സൈറ്റില്‍ തല്‍സമയ വിവരം അറിയാനും സംവിധാനമുണ്ട്. നടപടികള്‍ തീരുന്നതോടെ ഓരോ പദ്ധതിയും വെബ്‌സൈറ്റില്‍ തന്നെ പരിഹരിച്ചതായി രേഖപ്പെടുത്തുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയില്‍നിന്ന് 42 പേര്‍ക്ക് ധനസഹായം കൈമാറി. ആറു പേര്‍ക്ക് പട്ടയം നല്‍കി. പോക്കുവരവ്, ഭൂമിയേറ്റെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 95 കേസുകള്‍ തീര്‍പ്പാക്കി. സര്‍വേ സംബന്ധിച്ച 60 പരാതികള്‍ ലഭിച്ചു.
ജില്ലാ കലക്ട്ര്‍ വീണ എന്‍. മാധവന്‍, എ.ഡി.എം. എം.കെ. കബീര്‍, ആര്‍.ഡി.ഒ. മുരളീരന്‍പിള്ള, ചേര്‍ത്തല തഹസില്‍ദാര്‍ എസ്. വിജയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് ആറുമണിയോടെയാണ് പരിപാടി സമാപിച്ചത്.
അപേക്ഷ നല്‍കാനെത്തിയവര്‍ക്കും ലഘുഭക്ഷണവും കുടിവെള്ളവും ഒരുക്കിയിരുന്നു. താലൂക്ക് ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘം സ്ഥലത്തുണ്ടായിരുന്നു.

കാത്തിരിപ്പിന് വിരാമം:
ആറ് പേര്‍ക്കു പട്ടയം

ആലപ്പുഴ: തണ്ണീര്‍മുക്കം തെക്ക് പഞ്ചായത്തിലെ കുറവം  എസ് കോളനിയില്‍ മറിയാമ്മ തോമസ്, മണകുന്നം കടൂക്കരമുറി തച്ചാറ പാണാവള്ളി വില്ലേജില്‍ കാഞ്ചന എന്നിവര്‍ക്ക് ഇത് സ്വപ്‌നസാഫല്യം.
സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയുള്ള തങ്ങളുടെ അപേക്ഷകള്‍ക്ക് സാര്‍ത്ഥകമായ വിരാമം.  ഇരുവരും  ലഭിച്ച പട്ടയവുമായി ജില്ലാ കലക്ടര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞാണ് വേദിയില്‍ നിന്ന് ഇറങ്ങിയത്. ജീവിക്കുന്ന ഭൂമിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കാനുള്ള ആറു പേരുടെ അപേക്ഷകളില്‍ സേവനസപ്ര്‍ശത്തിലൂടെ തീര്‍പ്പായി. ഇതില്‍ പലര്‍ക്കും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാന് പട്ടയം ലഭിച്ചത്.
 പാണാവള്ളി തൃച്ചാറ്റുകുളം കുത്തേരില്‍ കനകവല്ലി, തൃച്ചാറ്റുകുളം അമ്മണിയമ്മ കുത്തേരില്‍ തണ്ണീര്‍മുക്കം തെക്ക് കുറവം എസ് കോളനിയില്‍ പ്രസന്നകുമാരി, വല്ലംചിറ കോളനിയില്‍ കൃഷ്ണന്‍, തങ്കമണി എന്നിവര്‍ക്കും സേവനസപ്ര്‍ശത്തിലൂടെ പട്ടയം ലഭിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍നിന്ന് 42 പേര്‍ക്ക് ധനസഹായം

ആലപ്പുഴ: ചേര്‍ത്തലയില്‍ നടന്ന താലൂക്ക്തല സേവനസ്പര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 42 പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കി.
രോഗബാധിതര്‍ക്കും അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കുമാണ് ധനസഹായം വിതരണം ചെയ്തത്. രോഗബാധിതരായ നിരവധി പേര്‍ പുതിയതായി അപേക്ഷ സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഇവരുടെ അപേക്ഷ പരിഗണിച്ച് ജില്ലാ കലക്ടര്‍ തുടര്‍നടപടിക്കായി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.

കാന്‍സര്‍ രോഗിയായ
തൊണ്ണൂറുകാരന് ആശ്വാസം

ആലപ്പുഴ: എഴുപുന്ന തെക്ക് പഞ്ചായത്തിലെ തൊണ്ണൂറുകാരന്‍ ജില്ലാ കലക്ടറെ കാണാനെത്തിയത് നിറമിഴികളോടെ. കവിളില്‍ മാരകമായ കാന്‍സര്‍ മുഴക്ക് ചികിത്സകള്‍ ചെയ്തു കൊണ്ടിരിക്കുന്നു. പരാധീനതകളും അവശതയിലും ഇത്രയും സഞ്ചരിച്ച് എത്തിയത് ആരും സഹായത്തിനില്ല എന്നു പറയാനാണ്. ഈ അവസ്ഥയില്‍ മക്കള്‍ സഹായിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ കള്ളപ്രമാണം ഉണ്ടാക്കി മക്കള്‍ സഹകരണബാങ്കില്‍ നിന്ന് വായ്പയെടുത്തിന്റെ കഥ പറഞ്ഞു.
ഒടുവില്‍ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് ഉള്ള നിയമപ്രകാരം മക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ ആര്‍.ഡി.ഒ.യെ ചുമതലപ്പെടുത്തി. കൂടാതെ കാന്‍സര്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തുനല്‍കാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago
No Image

വീട്ടിലെ ചെടികളെക്കുറിച്ചോരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; തൊട്ടുപിറകെ പൊലിസ് പിടിയിലായി ദമ്പതികൾ

National
  •  a month ago
No Image

ഗസ്സയില്‍ നിന്ന് 210 രോഗികളെ കൂടി യുഎഇയിലെത്തിച്ചു

uae
  •  a month ago
No Image

'പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം'; പടിയിറങ്ങി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

ഒരു ഡ്രൈവറുടെ അശ്രദ്ധ, കൂട്ടിയിടിച്ച് വാഹനങ്ങള്‍; വീഡിയോ പങ്കുവച്ച് അബൂദബി പൊലിസ്

uae
  •  a month ago