കൈയേറ്റക്കാരെന്ന് മുദ്രകുത്തല്‍; മൂന്നാറില്‍ ഹര്‍ത്താലും പ്രതിഷേധ കൂട്ടായ്മയും നടത്തി
മൂന്നാര്‍: ചില മാധ്യമങ്ങളടക്കമുള്ള നിക്ഷിപ്ത താല്‍പര്യക്കാര്‍ മൂന്നാറിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്്് മൂന്നാര്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലും പൊതുയോഗവും നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റും മുന്‍ ദേവികുളം എം.എല്‍.എയുമായ എ.കെ മണിയാണ് യോഗം ഉദ്ഘാടനം ചെയതത്.
സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കൈയേറ്റത്തിനെതിരേ നിലകൊള്ളുന്ന കോണ്‍ഗ്രസിനും യു.ഡി.എഫിനും മണിയുടെ നീക്കം തിരിച്ചടിയായി. ഇന്ന് യു.ഡി.എഫിന്റെ സേവ് മൂന്നാര്‍ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യാന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ മൂന്നാറില്‍ എത്തുന്നുമുണ്ട്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നിനാണ് മൂന്നാറില്‍ കടകള്‍ അടച്ചുകൊണ്ട് ജനകീയ സമരത്തിന് തുടക്കമായത്്. തലമുറകളായി താമസിച്ചു വരുന്ന മൂന്നാറുകാരെ കൈയേറ്റക്കാരായും റിസോര്‍ട്ട് മാഫിയക്കാരായും ചിത്രീകരിച്ചു ഒരു വിഭാഗം പ്രചരണം നടത്തുന്നു എന്നാരോപിച്ചാണ് മൂന്നാറില്‍ ജനകീയ സമിതി പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മൂന്നാര്‍ ടൗണില്‍ നടന്ന യോഗത്തില്‍ സി.കെ ബാബുലാല്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റും ജനകീയ സമിതി കണ്‍വീനറുമായ സി.എച്ച് ജാഫര്‍, ജനകീയ സമിതി കോ-ഓര്‍ഡിനേറ്റര്‍ സോജന്‍, ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, പി. മുത്തുപാണ്ടി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രതിനിധികളും വ്യാപാരികളും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."