തീക്കോയി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്
ഈരാറ്റുപേട്ട: തീക്കോയി ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലകളിലുള്ള 53 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചതോടെ തീക്കോയി ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ വൈദ്യുതീകരണ പഞ്ചായത്തായി. 1241876 രൂപ അടങ്കല്‍ തുകയുള്ള പദ്ധതി കെ.എസ്.ഇ.ബി, ബ്ലോക്ക് പഞ്ചായത്ത്, തീക്കോയി ഗ്രാമ പഞ്ചായത്ത്, എം.എല്‍.എ ഫണ്ട് ഇവ ഉയോഗിച്ചാണ് പ്രാവര്‍ത്തികമാക്കിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.സി ജോര്‍ജ്ജ് എം.എല്‍.എ തീക്കോയി ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ വൈദ്യുതീകരണ പഞ്ചായത്തായി പ്രഖ്യാപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ആര്. പ്രേംജി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബുജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലിസ്സി സെബാസ്റ്റ്യന്‍, കെ. രാജേഷ്, ബിനോയി ജോസഫ്, രോഹിണിഭായി ഉണ്ണിക്യഷ്ണന്, റ്റോഷ്നി ടോമി, ലീലാമ്മ ജോര്‍ജ്ജുകുട്ടി, ജെസ്സി തോമസ്, നൈസമ്മ ജോര്‍ജ്ജ്, മഞ്ജു സിജോ, വിജയമ്മ ഗോപി, പി. മുരുകന്, ഷൈനി ബേബി, ആന്‍സി ജെസ്റ്റിന്, എം.ഐ ബേബി, ഷാജന് പുറപ്പന്താനം, പയസ് കവളംമാക്കല്‍, കെ.കെ പരീക്കൊച്ച്, ആന്റേഷ്സണ്, പി.ജെ ജോസ്കുഞ്ഞ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."