നേത്രരോഗ വിദഗ്ധയുടെ സ്ഥലംമാറ്റം റദ്ദാക്കി
കൊടുങ്ങല്ലൂര്‍: താലൂക്ക് ഗവ: ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധയുടെ സ്ഥലംമാറ്റം റദ്ദാക്കി. കൊടുങ്ങല്ലൂര്‍ താലുക്ക് ഗവ: ആശുപത്രിയിലെ ഡോക്ടര്‍ മിനി സജിത്തിനെയാണ് കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലേക്ക് സ്ഥലംമാറ്റിയത്.
ദേശീയ ഹെല്‍ത്ത് മിഷന് പദ്ധതി പ്രകാരം ജോലി ചെയ്യുന്ന ഡോ. മിനി സജിത്തിനെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റിയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡോക്ടറുടെ സ്ഥലം മാറ്റം സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുയര്‍ന്നു.
വിവിധ സംഘടനകള്‍ പ്രതിഷേധമായി രംഗത്തുവന്നതോടെ ജനവികാരം ശക്തമായ സാഹചര്യത്തില്‍ സ്ഥലമാറ്റം റദ്ദാക്കുകയായിരുന്നു.
ആധുനിക സൗകര്യങ്ങളുള്ളതും പ്രതിമാസം നിരവധി ശസ്ത്രക്രിയകള്‍ നടക്കുന്നതുമായ ഓപ്പറേഷന് തിയേറ്ററുള്ള കൊടുങ്ങല്ലൂരില്‍ നിന്നും ഓപ്പറേഷന് തിയേറ്റര്‍ അടച്ചു പൂട്ടിയ ഇരിങ്ങാലക്കുടയിലേക്കാണ് ഡോക്ടറെ സ്ഥലം മാറ്റിയത്. ദേശീയ ഹെല്‍ത്ത് മിഷനിലെ ചില ഉന്നതരുടെ ഇടപെടല്‍ സ്ഥലം മാറ്റ ഉത്തരവിന് പിന്നില്‍ ഉണ്ടെന്നാണ്വിമര്ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."