വേനല്‍ മഴയില്‍ വ്യാപക നാശം
കിളിമാനൂര്‍: വേനല്‍ മഴയോടൊപ്പം ഞായറാഴ്ച്ച സന്ധ്യക്കുണ്ടായ കാറ്റിലും ഇടിമിന്നലിലും കിളിമാനൂര്‍ പള്ളിക്കല്‍ മേഖലയില്‍ വ്യാപകമായ നാശനഷ്ടം. കിളിമാനൂര്‍ തട്ടത്തുമല ഗവ.എച്ച് .എസ് .എസിനു സമീപം വട്ടപ്പാറ സ്വദേശി ഇസ്മായിലിന്റെ കടമുറികള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്നു വീണു.സമീപത്തെ സഫിയുള്ളയുടെ വീടിന് മുകളിലൂടെയും ന്യൂറാ മഹല്‍ അഷറഫിനെറ കടക്ക് മുകളിലൂടെയുമാണ് ബോര്‍ഡ് വീണത് .കടക്കും വീടിനും കേടുപാട് പറ്റി .സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഇതിനു സമീപത്തായാണ് തട്ടത്തുമല സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.
അടയമണ്‍ പന്തു വിള വീട്ടില്‍ വിശ്വനാഥന്‍ ആശാരിയുടെ വീടിന് ഇടിമിന്നലില്‍ നാശം സംഭവിച്ചു .ഇലക്ട്രിക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിച്ചു.വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ വീണു .ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടം സംഭവിച്ചു .അരൂര്‍ സുലൈമാന്റെ വലിയവിള വീടിന്‍ന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി .പള്ളിക്കല്‍ മടവൂര്‍ മേഖലയില്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാട് സംഭവിച്ചു. പള്ളിക്കല്‍ വടക്കേ പള്ളിക്ക് സമീപം ഷിജു ഫല്‍ര്‍ മില്ലിന് മുകളിലൂടെ മാവിന്റെയും പ്ലാവിന്റെയും ശിഖരങ്ങള്‍ വീണ് നാശം സംഭവിച്ചു.കിളിമാനൂര്‍ മഹാദേവേശ്വരത്ത് പുത്തന്‍ വിളയില്‍ വീട്ടില്‍ തമിഴ്‌നാട് സ്വാദേശി ചുടലയാണ്ടി (സുരേഷ്) യുടെ എട്ട് മാസം ഗര്‍ഭിണിയായ പശു ഇടിമിന്നലേറ്റ് ചത്തു. തൊഴുത്തിന് സമീപം കെട്ടിയിരുന്ന പശുവാണ് ചത്തത് .മഴ കാര്യമായി പെയ്തില്ലങ്കിലും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു .കാറ്റില്‍ പലയിടത്തും റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണു റബര്‍ കര്‍ഷകര്‍ക്ക് വലിയതോതില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."