തണല്‍ തേടിയലഞ്ഞ അഞ്ചുപേരെക്കൂടി സ്വീകരിച്ച് ഗാന്ധിഭവന്‍ട
പത്തനാപുരം: സമൂഹത്തില്‍ ഒറ്റപ്പെട്ട രോഗബാധിതരും നിരാശ്രയരുമായ അഞ്ചുപേര്‍കൂടി ഗാന്ധിഭവനില്‍ അഭയം തേടി. ഓട്ടിസം ബാധിച്ച തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വിളയില്‍ പുത്തന്‍വീട്ടില്‍ സലാഹുദ്ദീന്‍-സാഹിദ ദമ്പതികളുടെ മകന്‍ ഷമീര്‍(26), ആലപ്പുഴ നിലംപേരൂര്‍ പ്രണവത്തില്‍ ചിത്രരാജന്‍-ആനന്ദവല്ലി ദമ്പതികളുടെ മകള്‍ സനിത(30) എന്നിവര്‍ക്കും കൊല്ലം എറിച്ചിക്കല്‍ പള്ളിയത്ത് വീട്ടില്‍ രാജന്‍ പിള്ള(86), നാഗര്‍കോവില്‍ പത്മനാഭപുരത്ത് സി.ആര്‍ വേണുഗോപാല്‍(68), മാനസികരോഗ ബാധിതനായ മകന്‍ വി. ശ്രീറാം(32) എന്നിവര്‍ക്കുമാണ് ഗാന്ധിഭവന്‍ അഭയം നല്‍കിയത്.
ജന്മനാ ബുദ്ധിമാന്ദ്യമുള്ള ഷമീറിനെ നോക്കാന്‍ കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തിവരുന്ന സലാഹുദ്ദീന് കഴിയുന്നില്ല. സനിതയുടെ ഒരു സഹോദരന് ഹൃദയസംബന്ധമായ അസുഖമുണ്ട്. മാതാപിതാക്കള്‍ക്ക് നോക്കാന്‍ പ്രാപ്തിയില്ല. ഷമീറിനെ കെ. മുരളീധരന്‍ എം.എല്‍.എയുടെ ശുപാര്‍ശയിന്മേലും സനിതയെ കൊടിക്കുന്നില്‍ സുരേഷ് എം.പി, കൈനാട് സബ്ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ ശുപാര്‍ശയിന്മേലുമാണ് ഗാന്ധിഭവന്‍ അഭയം നല്‍കിയത്.
ഭാര്യയും മക്കളും ഉപേക്ഷിച്ച രാജപ്പന്‍പിള്ളയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ഇ സഞ്ജയ്ഖാന്റെ ശുപാര്‍ശയിന്മേല്‍ മണിയന്‍ ബാബു, ജോണ്‍സണ്‍ എന്നിവരുടെ സഹായത്തോടെ ഗാന്ധിഭവനില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ചെറുമകന്‍ നോക്കിവന്ന രാജപ്പന്‍ പിള്ളയ്ക്ക് രണ്ട് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും അടക്കം നാല് മക്കളാണുള്ളത്. 17 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭാര്യ മരണപ്പെട്ട ശേഷം മകന്‍ ശ്രീറാമുമായി ജീവിക്കാന്‍ പ്രയാസപ്പെടുന്ന വേണുഗോപാലിനെയും മകനെയും പത്താനപുരം സബ് ഇന്‍സ്‌പെക്ടര്‍ വി.എസ് പ്രവീണിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഗാന്ധിഭവന്‍ ഏറ്റെടുക്കുന്നത്. വൃദ്ധനായ വേണുഗോപാല്‍ മാനസിക രോഗിയായ മകനെ പോറ്റാനും ചികിത്സിക്കാനുമായി ജോലിതേടി അലഞ്ഞെങ്കിലും ലഭിച്ചില്ല.
കഴിഞ്ഞ ഒരു മാസക്കാലമായി കോട്ടയം, വര്‍ക്കല റെയില്‍വേസ്‌റ്റേഷനുകളില്‍ അലഞ്ഞു തിരിയുകയായിരുന്നു. ഇയാള്‍ക്ക് മൂന്ന് സഹോദരിമാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."