HOME
DETAILS

റമദാന്‍ അവസാന ദിനങ്ങളിലേക്ക്; നാടും നഗരവും ആഘോഷത്തിരക്കില്‍

  
backup
June 11 2018 | 04:06 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%87

പാലക്കാട്: റമദാന്‍ അവസാനദിനങ്ങളിലേക്ക് പ്രവേശിച്ചതോടെ നാടും നഗരവും ആഘോഷത്തിരക്കിലാണ്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെല്ലാം അനുദിനം തിരക്കു നിയന്ത്രണാധീതമാകുന്നു.
നഗരത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ടി.ബി.റോഡ്, കോര്‍ട്ട് റോഡ്, മാര്‍ക്കറ്റ് റോഡ്, ബി.ഒ.സി റോഡ് എന്നിവിടങ്ങളിലെല്ലാം രാവിലെ മുതല്‍ക്കേ തിരക്ക് തുടങ്ങുന്നുണ്ട്.
അതേസമയം ഇടക്കിടെ മഴപെയ്യുന്നതുമൂലം റോഡിലെ വെള്ളക്കെട്ട് വാഹനയാത്രക്ക് ദുരിതമാവുകയാണ്. നൂറണിയിലെ കലുങ്ക് നിര്‍മാണത്തിനായി നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരം വാഹനയാത്രക്കാരെ വട്ടം കറക്കുന്നുണ്ട്.
നഗരത്തിലെ പ്രധാന വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെല്ലാം മതിയായ പാര്‍ക്കിങ് സൗകര്യമുണ്ടെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലേക്കെത്തുന്നവരുടെ വാഹനങ്ങളുടെ പാര്‍ക്കിങിന് റോഡുകള്‍ തന്നെ ശരണം. എച്ച്.പി.ഒ റോഡില്‍ വണ്‍സൈഡ് പാര്‍ക്കിങിന് സ്ഥലമുണ്ടെങ്കിലും ജി.ബി റോഡിലും കോര്‍ട്ട് റോഡിലും വാഹനപാര്‍ക്കിങ് ദുഷ്‌കരമാണ്.
ചിലയിടങ്ങളില്‍ പേ പാര്‍ക്കിങ് ഉള്ളതാണ് വാഹനവുമായെത്തുന്നവര്‍ക്ക് അല്‍പമെങ്കിലും ആശ്രയമാകുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കു വര്‍ദിച്ചതോടെ കൂടുതല്‍ ജീവനക്കാരെയും നിരവധി മോഡലുകളുമിറക്കി വ്യാപാരം കൊഴുപ്പിക്കാനുള്ള തിരക്കിലാണ്.
കൂടുതല്‍ സാധാനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനങ്ങളും മറ്റു ഓഫറുകളും നല്‍കുന്നുണ്ട്. പെരുന്നാളിന് ഇനി നാളുകള്‍ മാത്രം ശേഷിക്കെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി വൈകും വരെ പ്രവര്‍ത്തിക്കുന്നുണ്ട്.
വസ്ത്രവ്യാപര സ്ഥാപനങ്ങള്‍ക്ക് പുറമെ ഫാന്‍സി, ഫൂട്ട് വേര്‍, സ്റ്റേഷനറി സ്ഥാപനങ്ങളിലും തിരക്കു തുടങ്ങിയിട്ടുണ്ട്. സീസണ്‍ മുതലെടുത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും റെഡിമെയ്ഡ്, ചെരുപ്പ്, ഫാന്‍സി ഐറ്റംങ്ങളുടെ വഴിയോരകച്ചവടക്കാരും നഗരത്തിലെത്തിയിട്ടുണ്ട്. നഗരത്തിലെ റീട്ടെയ്ല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമെ ബി.ഒ.സി റോഡിലെയും മാര്‍ക്കറ്റ് റോഡിലെയും ഹോള്‍സെയില്‍ സ്ഥാപനങ്ങളും റമദാന്‍ വിപണിയില്‍ സജീവമാണ്.
തകര്‍ന്നതും പൊട്ടിപൊളിഞ്ഞ നടപ്പാതകളും മഴ പെയ്താല്‍ വെള്ളപ്പൊക്കമാകുന്ന റോഡുകളും നഗരത്തിലെത്തുന്നവര്‍ക്ക് ഗതാഗത സഞ്ചാരം ദുഷ്‌കരമാക്കുന്നു. സീസണുകളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കു വര്‍ധിക്കുന്നതോടെ മോഷണം പതിവാകുന്നത് സൂക്ഷിക്കണമെന്ന മുന്നറിയിപ്പും പൊലിസ് നല്‍കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെല്ലാം സിസിടിവി കാമറകളുണ്ടെങ്കിലും ഉപഭോക്താക്കളും ജാഗരൂകരാവണം. പെരുന്നാളിന് മുന്നോടിയായി സപ്ലൈക്കോ സ്റ്റേഡിയം സ്റ്റാന്റിനു സമീപം ഒരുക്കിയ റമദാന്‍ ഫെയറിലും തിരക്കു തുടങ്ങിയിട്ടുണ്ട്.
ബേക്കറികളിലും പഴം വിപണിയിലും മതിയായ കച്ചവടം നടക്കുന്നുണ്ട്. പെരുന്നാളിനുരണ്ടുമൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം പൊടിപൊടിക്കുമെങ്കിലും പെരുന്നാള്‍ ദിനത്തിലും പര്‍ച്ചേയ്‌സിന് എത്തുന്നവര്‍ക്കായി തുറക്കുന്ന വ്യാപര സ്ഥാപനങ്ങളുമുണ്ട്. മുപ്പത് നാളത്തെ വ്രതത്തിന് ശേഷമെത്തുന്ന പെരുന്നാളിന് വരവേല്‍ക്കാന്‍ വസ്ത്രങ്ങളും ചെരുപ്പും വാങ്ങി ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago