വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കടുത്ത വരള്‍ച്ച സംസ്ഥാനത്തിന്റെ വൈദ്യുതി ഉല്പാദനത്തെ കാര്യമായി ബാധിച്ചതിനാല്‍ ജനങ്ങള്‍ അനാവശ്യമായ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സാഹചര്യം മറികടക്കാന്‍ ഉപയോഗം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വൈദ്യുതി ആവശ്യത്തിന്റെ 70 ശതമാനത്തോളം ഇപ്പോള്‍ പുറത്തുനിന്നു വാങ്ങുകയാണ്.
ഇവിടെ ഉല്പാദിപ്പിക്കുന്ന 30 ശതമാനത്തില്‍ കൂടുതലും ജലനിലയങ്ങളില്‍ നിന്നുള്ളതാണ്. ശരാശരി 750 കോടി യൂനിറ്റോളമാണ് ഇത്തരത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 330 കോടി യൂനിറ്റേ ഉല്പാദിക്കാനാകൂ.
ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന, ഉയര്‍ന്ന ചൂട് തുടങ്ങിയ കാരണങ്ങളാല്‍ ഉപഭോഗത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്.
വൈദ്യുതി മേഖലയില്‍ കടുത്ത പ്രതിസന്ധിക്ക് ഇതു വഴിവച്ചിട്ടുണ്ട്. പവര്‍കട്ടോ, ലോഡ്ഷെഡിങോ കൂടാതെ മുന്നോട്ട് പോകാന്‍ പുറത്തു നിന്നും പരമാവധി വൈദ്യുതി വാങ്ങാനാണ് ശ്രമം. ആവശ്യമായ പ്രസരണ ലൈനുകളില്ല എന്ന പ്രശ്നവും നിലവിലുണ്ട്. ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി ആവശ്യകത പരമാവധി കുറച്ച് ഈ സാഹചര്യം മറികടക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കാര്യക്ഷമമായ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിച്ചും അനാവശ്യമായ വൈദ്യുതി ഉപയോഗം ഉപേക്ഷിച്ചും ഉപഭോഗം കൂടിയ വൈകുന്നേരം ഏഴു മുതല്‍ രാത്രി 10 വരെ പരമാവധി ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."