HOME
DETAILS
MAL
വേനലില്‍ ചേന നടാം
backup
April 04 2017 | 00:04 AM
മഴയ്ക്കു മുന്‍പ് ഫെബ്രുവരി, മാര്‍ച്ചോടെ ചേനകൃഷിക്കൊരുങ്ങാം. വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും 70 സെ. മീറ്റര്‍ അകലം വേണം. 60 സെ.മീറ്റര്‍ ചതുരവും 45 സെ.മീറ്റര്‍ ആഴവുമുള്ള കുഴികളിലാണ് ചേനകഷണങ്ങള്‍ നടേണ്ടത്. മേല്‍മണ്ണും രണ്ടു കിലോഗ്രാം പാകംവന്ന ജൈവവളവും (കാലിവളം, കമ്പോസ്റ്റ് തുടങ്ങിയവ) ചേര്‍ത്ത് കുഴി മൂടണം. വിത്തുചേന ഏതാണ്ട് ഒരുകി.ഗ്രാം തൂക്കംവരുന്ന കഷണങ്ങളാക്കി ചാണകക്കുഴമ്പില്‍ മുക്കി തണലില്‍ ഉണക്കിയശേഷം നടാവുന്നതാണ്. ചേന നട്ട് അല്‍പ്പം മണ്ണിട്ടശേഷം മുകളില്‍ നല്ലതുപോലെ കരിയിലയോ പച്ചിലയോ കൊണ്ടു മൂടണം. ഒരുമാസംകൊണ്ട് ചേന മുളച്ചുവരും. ഒരു വിത്തുചേനയില്നിന്ന് ഒന്നില്‍ക്കൂടുതല്‍ തണ്ട് വളരാന്‍ അനുവദിക്കരുത്. ശോഷിച്ച, ആരോഗ്യംകുറഞ്ഞ രണ്ടാമത്തെ തണ്ടും ഇലയും ഇളംപ്രായത്തില്‍ മുറിച്ചുമാറ്റണം. ഇവ നല്ലൊരു പച്ചക്കറിയായി ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."