ഇന്ത്യന്‍ കപ്പല്‍ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തു
മൊഗാദിഷു: സൊമാലിയയില്‍ ഇന്ത്യന്‍ കാര്‍ഗോ കപ്പല്‍ വീണ്ടും കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു. കപ്പലില്‍ 11 ജീവനക്കാരുണ്ട്. ഇവരെ വിട്ടയക്കാന്‍ കൊള്ളക്കാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് കപ്പല്‍ കാണാതായത്. ഇന്നലെയാണ് ഇവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് സന്ദേശമയച്ചത്. അല്‍ കൗഷര്‍ എന്ന പേരിലുള്ള കപ്പലാണ് തട്ടിയെടുത്തത്.
ഈയിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ദുബൈയില്‍ നിന്ന് വരികയായിരുന്ന കപ്പലാണ് തട്ടിയെടുത്ത് ബോസാസോയിലേക്ക് തിരിച്ചുവിട്ടതെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അധികൃതര്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തോളമായി സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. കഴിഞ്ഞ ആഴ്ചയും ഇന്ത്യന്‍ എണ്ണടാങ്കര്‍ സംഘം തട്ടിയെടുത്തിരുന്നു.
സൊമാലിയന്‍ നാവിക മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കാണ് കൊള്ളക്കാരുടെ ഭീഷണിയുള്ളത്. സൊമാലിയന്‍ സര്‍ക്കാര്‍ നല്‍കുന്ന മത്സ്യബന്ധന ലൈസന്‍സ് ഉപയോഗിച്ചാണ് ഇവര്‍ ഉള്‍ക്കടലില്‍ കപ്പലുകളെ ലക്ഷ്യമിട്ട് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."