കൂറ്റന്‍ പേരാല്‍ കടപുഴകി; സമീപത്തെ വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കഠിനംകുളം: കനത്ത മഴയിലും കാറ്റിലും കടപുഴുകി വീണ പേരാല്‍ പതിച്ചത് ഇരുവീടുകള്‍ക്കുമിടിയിലാത് വന്‍ദുരന്തമൊഴുവാക്കി. ചിറയിന്‍കീഴ് ഈഞ്ചയ്ക്കല്‍ റോഡില്‍ കീഴേവിളാകം മാടന്‍നട ദേവിക്ഷേത്രത്തിന് മുന്നില്‍ നിന്നിരുന്ന പേരാല്‍ ശനിയാഴ്ച്ചയുണ്ടായ ശക്തമായ കാറ്റില്‍ കടപുഴകി വീണു. വലിയപുരയ്ക്കല്‍ മോഹനന്‍, ശിവത്തില്‍ സുനില്‍ എന്നിവരുടെ ഇരുനില വീടുകള്‍ക്ക് ഇടിയിലാണ് ഈ പടുകൂറ്റന്‍ പേരാല്‍ പതിച്ചത്. വൃക്ഷത്തിന്റെ ശിഖരങ്ങല്‍ ഇരുവീടുകളില്‍ ഇടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. സുനിലിന്റെ വീടിന് മുകളിലെ പാരപ്പെറ്റ് പൂര്‍ണമായും ഷെയഡ് ഭാഗങ്ങളും തകര്‍ന്നു. വലിയപുരയ്ക്കല്‍ മോഹനന്റെ കോണ്‍ക്രീറ്റ് നിര്‍മിത കാര്‍ഷെഡ്, മതില്‍, രണ്ടാമത്തെ നിലയിലെ ഒരു മുറി, പാരപ്പെറ്റ് എന്നിവ തകര്‍ന്നു. വീഴ്ച്ചയില്‍ വൃക്ഷത്തിന്റെ ശിഖരം ചുമര്‍ തുളച്ച് മുറിയിലുണ്ടായിരുന്നു കട്ടിലിനു മുകളിലാണ് പതിച്ചത്. ഈ സമയം റുമില്‍ ആള്‍ ഇല്ലാത്ത് അപകടം ഒഴിവാക്കി. പടുകൂറ്റന്‍ തടികള്‍ പതിച്ചത് കെട്ടിടത്തിന് വിള്ളലുണ്ടാക്കി. കാറ്റ് വീശുന്ന സമയത്ത് ടൂഷന് പോകുകയായിരുന്ന വിദ്യാര്‍ഥികളായ വിഷ്ണു, ഇര്‍ഫാന്‍ എന്നിവര്‍ മോഹനന്റെ വീട്ടിലേയ്ക്ക് കയറിയ സമയത്താണ് മരം കെട്ടിടത്തിനു മുകളില്‍ പതിച്ചത്. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മോഹനന്റെ മകന്‍ പ്രണോയ്‌മോഹന്‍ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മരത്തിന്റെ താഴെ നിന്നിരുന്ന അസ്‌ലം മന്‍സിലില്‍ ജലീല്‍ തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. ഇദേഹത്തിന്റെ സ്‌കൂട്ടി സ്‌കൂട്ടര്‍ മരത്തിനടിയില്‍പ്പെട്ടു. ഏഴ് ഇലക്ട്രിക്ക് പോസ്റ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സഭവിളയ്ക്ക് സമീപം സ്ഥാപിച്ച ട്രാന്‍സ്ഫര്‍മര്‍ ഇളകി മാറി. 11 കെവി ലൈന്‍ പൊട്ടിവീണു. ഈ സമയം വൈദ്യുതി ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. ആറ്റിങ്ങല്‍ സി.ഐയെ വിവരമറിയിക്കുകയും സി.ഐ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ചെയ്തു. ഡെപ്യുട്ടി സ്പീക്കര്‍ വി. ശശി സംഭവസ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. മരം മുറിച്ച് നീക്കം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. ആറ്റിങ്ങല്‍ ഫയര്‍ഫോഴിലെ പത്തോളം ഉദ്യോഗസ്ഥര്‍ മൂന്ന് മണിയ്ക്കൂറോളം പരിശ്രമിച്ചിട്ടും വൃക്ഷത്തിന്റെ ഒരു ഭാഗം പോലും നീക്കം ചെയ്യുവാന്‍ സാധിച്ചില്ല. മരം നീക്കുവാനുള്ള നടപടിയ്ക്കായി ഡെപ്യുട്ടി സ്പീക്കര്‍ ജില്ലാ കലക്ടറുമായി ചര്‍ച്ചചെയത് നടപടി സ്വീകരിച്ചു. രാത്രി 9ന് ജില്ലാ കലക്ടര്‍ കെ. വാസുകി ഐ.എ.എസ് സംഭവസ്ഥലം സ്ന്ദര്‍ശിച്ചു. ഇന്നലെ രാവിലെ മുതല്‍ മരം നീക്കം ചെയ്യുന്നതിനുളള ശ്രമം ആരംഭിച്ചു. പത്തോളം പേര്‍ ഇതിനായി ഇവിടെ പണിയെടുക്കുന്നു. കെ.എസ്.ഇ.ബിയിലെ പത്തോളം ഉദ്യോഗസ്ഥര്‍ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിനുള്ള ജോലി നടത്തി വരുന്നു. തിങ്കളാഴ്ചയോടെ പ്രദേശത്തെ വൈദ്യുതിബന്ധം സ്ഥാപിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."