ആരോഗ്യരംഗത്തെ വിശുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കരുത്: കെ.സി വേണുഗോപാല്‍
കരുനാഗപ്പള്ളി: ആരോഗ്യരംഗത്തെ വിശുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കരുതെന്നും സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാണാതെ പോകരുതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
ആയിരക്കണക്കിനു രോഗികളെ പരിചരിക്കുമ്പോഴും ക്ഷമയും അര്‍പ്പണബോധവും കൈവിടാതെ നിപാ രോഗികളെ പരിചരിച്ച് സ്വയം മരണം വരിക്കുകയും ചെയ്ത ആരോഗ്യരംഗത്തെ വിശുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ വിസ്മരിക്കുന്നത് അഭിലഷണീയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഓച്ചിറ സി.എച്ച്.സി യുടെ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് (ഇന്‍ ചാര്‍ജ്) എ. മജീദ് അധ്യക്ഷനായി. ടോക്കണ്‍ സംവിധാനം ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കല്‍ മജീദ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍. അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാട്ടര്‍ പ്യൂരിഫയര്‍, വൈഫൈ സംവിധാനം എന്നിവയുടെ സമര്‍പ്പണവും നടന്നു.
ബ്ലോക്ക് പഞ്ചായത്തംഗം കൃഷ്ണകുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ബീന, ജനപ്രതിനിധികളായ അന്‍സാര്‍ എ. മലബാര്‍, കെ. സുധര്‍മ്മ, ബാലകൃഷ്ണന്‍, സാഗര്‍, ഗീതാകുമാരി, സിന്ധു, ലത്തീഫാ ബീവി, മഹിളാമണി, മാളുസതീഷ്, രാജേഷ്, രാധാമണിയമ്മ, ജെ ജോളി, എലമ്പടത്ത് രാധാകൃഷ്ണന്‍, രാഷ്ട്രീയ പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."