ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ കലാപം
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. സീറ്റ് വീതം വച്ചതില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ചുവെന്നാരോപിച്ച് മുന്‍ എം.എല്‍.എയും പ്രമുഖ കേണ്‍ഗ്രസ് നേതാവുമായ അമരിഷ് സിങ് ഗൗതം പാര്‍ട്ടി വിട്ടു. അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുകയാണ്. തന്റെ മകന് അവിനാഷ് ഗൗതത്തോടൊപ്പമാണ് അമരിഷ് ബി.ജെ.പിയില്‍ ചേക്കേറിയത്. അമരിഷിനെ ബി.ജെ.പി വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെയാണ് പാര്‍ട്ടിയില്‍ അംഗമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായിട്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അല്ലാതെ മറ്റൊരുതരത്തിലുള്ള ഉപാധികളും മുന്നോട്ട് വച്ചിട്ടില്ലെന്നും അമരിഷ് പറഞ്ഞു.
അതിനിടയില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി ആരോഗ്യമന്ത്രിയുമായ ഡോ. എ.കെ വാലിയ രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ചിലയിടത്ത് സീറ്റുകള്‍ പണം വാങ്ങി വില്‍ക്കുന്നുവെന്നാരോപിച്ചാണ് വാലിയ പാര്‍ട്ടിവിടുമെന്ന് ഭീഷണി മുഴക്കിയത്. പാര്‍ട്ടിക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച വ്യക്തിയാണ് താനെന്നും എന്നാല്‍ നിലവില്‍ പാര്‍ട്ടി തന്നെ പരിഗണിക്കുന്നില്ലെന്നും വാലിയ പറഞ്ഞു.
ഇദ്ദേഹത്തിന് പുറമെ ടിക്കറ്റ് നിഷേധിക്കപ്പെട്ട പല പ്രവര്‍ത്തകരും സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."