പ്രവാസി തൊഴിലാളികളുടെ ദുരിതത്തിനറുതിയായി
മനാമ: ബഹ്‌റൈനില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ ജി.പി.എസ് കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നത്തിന് താല്‍ക്കാലിക ആശ്വാസമായി. കഴിഞ്ഞ ദിവസം മുതല്‍ ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചു തുടങ്ങിയതോടെ തൊഴിലാകളികള്‍ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി.
ഇന്ത്യക്കാരടക്കമുള്ള നൂറു കണക്കിന് പ്രവാസി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇടപ്പെട്ടതോടെയാണ് താല്‍ക്കാലിക പരിഹാര ശ്രമങ്ങള്‍ ആരംഭിച്ചത്. ബഹ്‌റൈനിലെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴില്‍ കാര്യ അണ്ടര്‍ സെക്രട്ടറി സബാഹ് അദ്ദൂസരിയുമായി ദിവസങ്ങള്‍ക്കു മുമ്പാണ് ഇക്കാര്യത്തില്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തിയത്. ഇതേ തുടര്‍ന്ന് 500,000 ദിനാറിെന്റ ചെക്ക് കമ്പനിക്ക് നല്‍കാന്‍ ധാരണയായിരുന്നു. ഇക്കാര്യം നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഈ ചെക്ക് കമ്പനിക്ക് ലഭിച്ചതോടെ മുടങ്ങി കിടന്ന ശന്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുകയായിരുന്നു.
ശേഷിക്കുന്ന ശമ്പളകുടിശ്ശികയും ആനുകൂല്യങ്ങും ഉടന്‍ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മാസങ്ങളായി ഇവിടെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സമരത്തിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് തൊഴിലാളികള്‍ ശമ്പളമാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
ഫെബ്രുവരി 27നും മാര്‍ച്ച് 19നും ഇവര്‍ സമാന രീതിയില്‍ പ്രതിഷേധിച്ചിരുന്നു. ഈ മാസം 27ന് ഇവര്‍ അദ്‌ലിയയിലെ ഇന്ത്യന്‍ എംബസിയിലും പരാതിയുമായി എത്തി.
ഇതേതുടര്‍ന്ന്, ദുരിതമനുഭവിക്കുന്ന ജി.പി.സെഡ് കമ്പനിയിലെ തൊഴിലാളികളെ സഹായിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എംബസി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം സുഷമ സ്വരാജ് തന്നെയാണ് തന്റെ ടിറ്ററിലൂടെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് എംബസിയുടെ ഭാഗത്തു നിന്നുള്ള പരിഹാര നടപടികള്‍ക്ക് വേഗം കൂടിയത്.
ഇതിനിടെ ദുരിതമനുഭവിക്കുന്ന തൊഴിലാളികളെ സഹായിക്കാനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്, മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി, എം.ഡബ്ല്യു.പി.എസ് തുടങ്ങി വിവിധ സംഘടനകളും കൂട്ടായ്മകളും രംഗത്തിറങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."