HOME
DETAILS
MAL
മെഡിക്കല്‍ കോളജുകളില്‍ സ്ഥിരം ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാക്കും: ആരോഗ്യമന്ത്രി
backup
June 11 2018 | 20:06 PM
തിരുവനന്തപുരം: നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയുന്നതിന് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചികില്‍സയ്ക്കും പ്രതിരോധത്തിനുമായി സ്ഥിരം ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
പകര്‍ച്ച വ്യാധി നിയന്ത്രണത്തിനായി ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളെ ഏകോപ്പിപ്പിച്ച് മള്‍ട്ടി ഡിസിപ്ലിനറി എപിഡെമിക് കണ്ട്രോള് വിഭാഗം ആരംഭിക്കും. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലെ വൈറോളജി ലാബുകള്‍ വി.എസ്.എല്‍-3 നിലവാരത്തിലേക്ക് ഉയര്‍ത്തും. നിപ്പ ബാധയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തിയ 26 പേര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചു. തെറ്റായ സന്ദേശം പരത്തുന്നവര്‍ക്കും വ്യാജ ചികില്‍സ നല്‍കുന്നവര്‍ക്കുമെതിരേ നടപടികള്‍ തുടരുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."