HOME
DETAILS
MAL
കാര്‍ഷിക സമൃദ്ധിയിലേക്ക് വിദ്യാര്‍ഥികളും
backup
April 04 2017 | 19:04 PM
കൊപ്പം: വിളയൂര്‍ പഞ്ചായത്തില്‍ വ്യാപകമായ ജൈവ പച്ചക്കറി കൃഷി മേഖലയിലേക്ക് വിദ്യാര്‍ഥികളും. എടപ്പലം പ്രദേശത്തെ അഞ്ചോളം സ്കൂളുകളിലെ ഇരുപത് പേര് ഉള്‍കൊള്ളുന്ന ടീമാണ് ഇരുപത്തിയഞ്ച് സെന്റില്‍ കൃഷിയൊരുക്കുന്നത്. എടപ്പലം പാടശേഖര സമിതി സെക്രട്ടറി അന്‍വര്‍ ഹുസൈന്റെ നേതൃത്വത്തിലാണ് ഈ 'കുട്ടി കൃഷി'. പയറ്, വെണ്ട, ചീര തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഇതിന് ആവശ്യമായ വിത്തുകള്‍ കൃഷിഭവന് മുഖേനെയാണ് ലഭ്യമാക്കുന്നത്. വിത്തിടല്‍ ചടങ്ങ് വര്‍ണ്ണാഭമായി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുരളി, കൃഷി ഓഫീസര്‍ വി.പി.സിന്ധു, കെ. കൃഷ്ണന്‍കുട്ടി, സുബൈദ ഇസ്ഹാക്, പാടശേഖര സമിതി സെക്രട്ടറിമാരായ സേതുമാധവന്, കൃഷ്ണമൂര്‍ത്തി , വി. സുരേന്ദ്രന്, ജൈവ സമിതി അംഗങ്ങളായ പി.കെ. ചാമി, ശിവശങ്കരന് മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."