കുവൈത്തില്‍ ഐ.എസ് ആക്രമണപദ്ധതി തകര്‍ത്തു
റിയാദ്: ഐ.എസ് നേതൃത്വത്തിലുള്ള സ്ഫോടന ആസൂത്രണം പൊളിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റമദാന് അവസാന ദിനത്തില്‍ രാജ്യത്തെ ശീഈ പള്ളികള്‍, ആഭ്യന്തര മന്ത്രാലയ ഉപകരണങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്താനിരുന്ന സ്ഫോടന പദ്ധതിയാണ് സുരക്ഷാ വകുപ്പ് പൊളിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്ത ഏതാനും കുവൈത്തി പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു സ്ത്രീയും ഒരു പൊലിസ് ഉദ്യോഗസ്ഥനുമുള്‍പ്പെടെ അഞ്ചു കുവൈത്ത് സ്വദേശികളെയാണ് ശീഈ പള്ളികള്‍ കേന്ദ്രീകരിച്ചു സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടത്. പിടികൂടിയ തീവ്രവാദികള്‍ മുഴുവനും ഐ.എസ് ശൃംഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്.
18കാരനായ തലാല്‍ തലാല്‍ റജയെന്ന യുവാവിനെയാണ് ആദ്യ ഗ്രൂപ്പില്‍ അറസ്റ്റു ചെയ്തത്. മാതാവും മകനുമടങ്ങുന്ന സംഘത്തെയാണ് രണ്ടാം ഗൂഡാലോചനാ ഗ്രൂപ്പില്‍ അറസ്റ്റ് ചെയ്തു.
സിറിയയിലെ ഐ.എസ് അധീന പ്രദേശമായ രിഗയില്നിന്ന് അറസ്റ്റ് ചെയ്ത് കുവൈത്തില്‍ എത്തിക്കുകയായിരുന്നു. മൂന്നാമത്തെ തീവ്രവാദ ഗ്രൂപ്പില്‍ ഒരു പൊലിസുകാരനടക്കം രണ്ടു പേരെയാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."