ജ്വാലഫെസ്റ്റിന് നികുതി ഒഴിവാക്കല്‍; പ്രതിപക്ഷഅംഗങ്ങള്‍ക്ക് വിയോജിപ്പ്
ഷൊര്‍ണൂര്‍: ജ്വാലഫെസ്റ്റിന് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജ്വാല ഭാരവാഹികള്‍ നഗരസഭയ്ക്ക് നല്‍കിയ നിവേദനം പ്രതിപക്ഷഅംഗങ്ങളുടെ വിയോജിപ്പോടെ സര്‍ക്കാരിലേക്ക് കൈമാറാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. നഗരസഭയ്ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് വേണ്ടതെന്ന് പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സ-് ഐ, ബി.ജെ.പി അംഗങ്ങള്‍ ഒരേ സ്വരത്തില്‍ ഉന്നയിച്ചു.
വരുമാനം കുറഞ്ഞ ഈ നഗരസഭയ്ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു.
എന്നാല്‍ നികുതി ഒഴിവാക്കി നല്‍കുന്നതിന് സര്‍ക്കാരിലേക്ക് കൈമാറാനുള്ള തീരുമാനമായിരുന്നു ഭരണപക്ഷത്തിന്റേത്. പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പ് നല്‍കുകയായിരുന്നു. പ്രതിപക്ഷ കോണ്‍ഗ്രസ്സില്‍ നിന്ന് സുനില്‍കുമാര്‍, കൃഷ്ണവേണി, സന്ധ്യ, റജുല, ബി.ജെ.പിയില്‍ നിന്ന് വി.എം. ഉണ്ണികൃഷ്ണന്‍, വിപിന്‍നാഥ്, ബിന്ദു എന്നിവരാണ് വിയോജനകുറിപ്പ് എഴുതിയത്. ചെയര്‍പേഴ്‌സണ്‍ വി. വിമല അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."