ഭൂരേഖ കംപ്യൂട്ടര്‍വല്‍ക്കരിച്ചിട്ടും ഫലപ്രദമാകുന്നില്ല
ബാലുശ്ശേരി: ഭൂരേഖകള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചാല്‍ എല്ലാം ഞൊടിയിടയില്‍ ശരിയാകുമെന്ന് കണക്കുകൂട്ടിയവര്‍ക്ക് തെറ്റി. കംപ്യൂട്ടര്‍വല്‍ക്കരണം മുറയ്ക്ക് നടന്നെങ്കിലും സര്‍വെ നമ്പര്‍ അടിച്ചാല്‍ കംപ്യൂട്ടറിന്റെ മറുപടി നോ എന്‍്ട്രി. ഭൂനികുതി അടയ്ക്കുന്നതിന് വില്ലേജ് ഓഫിസുകളിലെത്തുന്നവരാണ് നികുതി അടയ്ക്കാന്‍ കഴിയാതെ തിരിച്ചു പോകുന്നത്.
കാക്കൂര്‍ വില്ലേജ് ഓഫിസിലെത്തിയ നിരവധിപേരെയാണ് കംപ്യൂട്ടര്‍ കഷ്ടപ്പെടുത്തിയത്. എന്ന് ശരിയാകുമെന്ന ചോദ്യത്തിന് അധികാരികള്‍ക്ക് വ്യക്തമായ മറുപടിയില്ല. നിശ്ചയിച്ച ക്യാംപുകളിലെത്തി രാവിലെ മുതല്‍ വൈകിട്ടുവരെ കാത്തിരുന്നാണ് ഗുണഭോക്താക്കള്‍ കംപ്യൂട്ടര്‍വല്‍ക്കരണം നടത്തിയത്.
നികുതി അടച്ച രേഖ, കൈവശാവകാശം എന്നിവ ലഭിക്കാത്തതിനാല്‍ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭിക്കുന്നില്ലെന്ന് ഗുണഭോക്താക്കള്‍ ആരോപിക്കുന്നു. കംപ്യൂട്ടര്‍വല്‍ക്കരണം നടത്തിയവരുടെ പരിചയക്കുറവാണ് ഇതിന് കാരണമെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."