HOME
DETAILS

പ്രധാനമന്ത്രിയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് രാംജെഠ് മലാനി

  
backup
July 05 2016 | 03:07 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b8%e0%b4%bf


ലഖ്‌നോ: തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വസിക്കാന്‍ കൊള്ളാത്തവനും വഞ്ചകനുമാണെന്ന് മുതിര്‍ന്ന അഭിഭാഷകനും ആര്‍.ജെ.ഡി എം.പിയുമായ രാംജെഠ് മലാനി.
വിദേശത്തെ കള്ളപ്പണ നിക്ഷേപം രാജ്യത്ത് തിരികെയെത്തിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിനു മുന്‍പുള്ള വാഗ്ദാനം. അധികാരത്തിലേറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രി വാഗ്ദാനം പാലിക്കാത്തത് മോദിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത അദേഹം പൂര്‍ണ പരാജയമാണെന്നും രാംജെഠ് മലാനി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നോവില്‍ സമാജ്‌വാദി സിദ്ധിസഭയുടെ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണു രാംജെഠ്മലാനി പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ചത്.
പ്രധാനമന്ത്രിയായ ശേഷം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ണമായും അദേഹം മറന്നിരിക്കുകയാണ്. നല്‍കിയ വാഗ്ദാനം പാലിക്കാന്‍ പോലും മോദിക്കു കഴിയില്ലെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാന്‍ താനും പ്രയത്‌നിച്ചിട്ടുണ്ട്. മോദിയെ സഹായിച്ചു താന്‍ വഞ്ചിതനായെന്നും അതില്‍ കുറ്റബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ വിശ്വസിക്കരുതെന്ന് ജനങ്ങളോടു പറഞ്ഞ അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പ്രശംസിക്കാനും മറന്നില്ല. ക്ലീന്‍ ഇമേജുള്ള അഖിലേഷ് ഭാവി വാഗ്ദാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago