HOME
DETAILS

മൂന്നാര്‍ കൈയേറ്റം; കോണ്‍ഗ്രസ് നേതാക്കള്‍ രണ്ട് തട്ടില്‍

  
backup
April 04 2017 | 20:04 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d


തൊടുപുഴ: മൂന്നാറിലെ കയേറ്റം വിവാദമായി തുടരുമ്പോള്‍ കോണ്‍ഗ്രസ് ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും ഭിന്നിപ്പും രൂക്ഷമാകുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് കെ.പി സി.സി പ്രസിഡന്റ് എം.എം ഹസന്‍ മൂന്നാറില്‍ പറഞ്ഞു.
കൈയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ സി.പി.എം. നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മൂന്നാറില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എ.കെ. മണിയായിരുന്നു.
മൂന്നാറിലെ കയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കണെമന്നാണ് കെ.പി.സി.സി യുടെ നിലപാട്. കഴിഞ്ഞ ദിവസം മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞത് മൂന്നാറില്‍ വ്യാപക കയ്യേറ്റമാണെന്നാണ്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയുടെ വാദം തള്ളി കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി പരസ്യമായി രംഗത്തെത്തി. മൂന്നാറില്‍ എല്ലായിടത്തും ഉള്ളതുപോലെയാണ് കയ്യേറ്റമുള്ളത്. ശരിയായി കാര്യങ്ങള്‍ അറിയാതെയാണ് നേതാക്കള്‍ മൂന്നാറിലേയ്ക്ക് വരുന്നതെന്നും എ.കെ മണി പ്രതികരിച്ചു. കൂടാതെ എം.എല്‍.എ.എസ് രാജേന്ദ്രന് പട്ടയം നല്‍കുവാന്‍ നിര്‍ദ്ദേശിച്ചത് താന്‍ ലാന്റ് അസൈന്‍മെന്റ് കമ്മറ്റി ചെയര്‍മാനായിരുന്നപ്പോഴാണെന്നും എ.കെ മണി വെളിപ്പെടുത്തിയിരുന്നു.
കെ.പി.സി.സി പ്രസിഡന്റ് നേരിട്ടെത്തി മൂന്നാറില്‍ സത്യാഗ്രഹമിരിക്കുമ്പോഴും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  25 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago