HOME
DETAILS

പുഴയില്‍ പതിച്ച കോണ്‍ക്രീറ്റ് ബീമുകള്‍ ഉയര്‍ത്തിയെടുക്കാന്‍ സ്ഥാപിച്ചിരുന്ന പ്ലാറ്റ്‌ഫോം ഒലിച്ചുപോയി

  
backup
June 12 2018 | 04:06 AM

%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b0



നെടുമ്പാശ്ശേരി: അടുവാശ്ശേരി തടിക്കല്‍കടവ് പാലം നിര്‍മാണത്തിനിടെ പുഴയിലേക്ക് പതിച്ച കോണ്‍ക്രീറ്റ് ബീമുകള്‍ ഉയര്‍ത്തിയെടുക്കാന്‍ പുഴയില്‍ സ്ഥാപിച്ചിരുന്ന പ്ലാറ്റ്‌ഫോം മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയി. കോണ്‍ക്രീറ്റ് ബീമുകള്‍ പുഴയില്‍ നിന്നും പുറത്തെടുക്കുന്നതിന്റെ ആദ്യപടിയായി സ്ഥാപിച്ച ഇരുമ്പ് പ്ലാറ്റ്‌ഫോമാണ് ഒലിച്ചുപോയത്.ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കരയില്‍ വച്ച് നിര്‍മിച്ച ശേഷം രണ്ട് മാസം മുന്‍പ് രണ്ട് ക്രെയിനുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിച്ചാണ് പ്ലാറ്റ്‌ഫോം പാലത്തിന്റെ രണ്ട് സേഫ്റ്റി കാലുകള്‍ക്കിടയില്‍ സ്ഥാപിച്ചിരുന്നത്.ഇതിനായി ഒരു ദിവസം പുര്‍ണ്ണമായി പാലത്തില്‍ ഗതാഗതം നിരോധിച്ചിരുന്നു. പ്രത്യേകമായി സ്ഥാപിച്ച പ്ലാറ്റ്‌ഫോമില്‍ കേന്ദ്രീകരിച്ച് വെള്ളത്തിനടിയില്‍ വച്ച് ബീമുകള്‍ 10 ടണ്‍ വീതം ഭാരമുള്ള ഭാഗങ്ങളാക്കി മുറിച്ചുമാറ്റിയ ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കാനായിരുന്നു പദ്ധതി.
33 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ ഉയരവുമുള്ള ഓരോ ബീമിനും 80 ടണ്‍ ഭാരമാണ് കണക്കാക്കിയിരിക്കുന്നത്. ബീമുകള്‍ പുറത്തെടുക്കുന്നതിനായി രണ്ട് മാസം മുന്‍പ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ബീമുകള്‍ മുറിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്ന വയര്‍ സോ എന്ന ഉപകരണം തടിക്കല്‍ കടവില്‍ എത്തിക്കാന്‍ വൈകിയതിനാലാണ് തുടര്‍ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ ഇടയായത്.ഈ ഉപകരണത്തിന് ഒന്നര കോടിയോളം രൂപ വില വരും. രണ്ടാഴ്ച്ചക്കകം ഈ ഉപകരണം എത്തിക്കാന്‍ നടപടിയായിരുന്നു. ഇതിനിടയിലാണ് പ്ലാറ്റ്‌ഫോം തകര്‍ന്നത്.
പാലത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കെ 2014 നവംബര്‍ 13 നായിരുന്നു രണ്ട് ബീമുകള്‍ തകര്‍ന്നു പുഴയില്‍ പതിച്ചത്. സമാന്തരമായി സ്ഥാപിച്ചിരുന്ന ബീമുകളില്‍ രണ്ടാമത്തെ ബീമിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയാകാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ബീമുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വേണ്ടി ഉറപ്പിച്ചു നിര്‍ത്തിയിരുന്ന 'എന്‍ട്രസ്റ്റ് ' ഒടിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. കോണ്‍ക്രീറ്റിംഗ് നടന്നുകൊണ്ടിരുന്ന ബീം മറിഞ്ഞപ്പോള്‍ തൊട്ടടുത്ത ബീമില്‍ തട്ടി ഇരു ബീമുകളും പുഴയിലേക്ക് വീഴുകയായിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.ഇപ്പോള്‍ അതിശക്തമായ ഒഴുക്കാണ് പെരിയാറില്‍ അനുഭവപ്പെടുന്നത്. സേഫ്റ്റി കാലിന്റെ ലെവലിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെ പ്ലാറ്റ്‌ഫോം ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  24 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  24 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  24 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  24 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  24 days ago