കെ.എസ്.എസ്.പി.എ ജില്ലാ രജത ജൂബിലി സമ്മേളനം തൊടുപുഴയില്‍ നടക്കും
തൊടുപുഴ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ രജത ജൂബിലി സമ്മേളനം എഴ്, എട്ട് തിയതികളില്‍ തൊടുപുഴയില്‍ നടക്കും. ഏഴിന് രാവിലെ 10ന് അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം പി ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് കെ ശശിധരന് അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് എന്‍ സദാശിവന് നായര്‍ മുഖ്യപ്രഭാഷണം നടത്തും. 12.30ന് ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര് രഘുനാഥന് നായര്‍ ഉദ്ഘാടനം ചെയ്യും.
മുന്‍കാല ജില്ലാ ഭാരവാഹികളായ കെ മത്തായി, വി.കെ രാഘവന് നായര്‍, എം ജോസഫ് മാത്യു, കെ.എം ജോസഫ്, ഇ.ടി വര്‍ക്കി, ഒ.വി ജോണ്‍, കുര്യന് ഫിലിപ്പ്, കെ.എന്‍ രാമചന്ദ്രന് നായര്‍, ജെ എസ് ഓലിക്കന്‍, കെ.എം ഖദീജാ ഉമ്മ, കെ.വി മാത്യു, ജില്ലാ സീനീയര്‍ വൈസ് പ്രസിഡന്റ് വി.എസ് ഷംസുദ്ദീന് എന്നിവരെ ആദരിക്കും.
അഞ്ചു മണിക്ക് സാസ്ക്കാരിക സമ്മേളനം ജോസ് കോനാട്ട് ഉദ്ഘാടനം ചെയ്യും. പായിപ്ര രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന കലാസന്ധ്യ. എട്ടിന് രാവിലെ 9.45ന് വെങ്ങല്ലൂര്‍ മൂണ്‍ലൈറ്റ് ജങ്ഷനില്‍ നിന്നും മുനിസിപ്പല്‍ മൈതാനിയിലേക്ക് പ്രകടനം. രജത ജൂബിലി സമ്മേളനം വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."