തിരൂരിലെ വിദേശ മദ്യവില്‍പനശാല മാറ്റിസ്ഥാപിക്കാന്‍ കലക്ടര്‍ക്ക് നിവേദനം
തിരൂര്‍: ജനത്തിരക്കും സംഘര്‍ഷവും ഗതാഗത തടസവും കാരണം ജനങ്ങള്‍ക്ക് ദുരിതമായ സാഹചര്യത്തില്‍ തിരൂരിലെ ബിവറേജസ് ഔട്ട്‌ലറ്റ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് തിരൂരിലേത് ഒഴികെ ജില്ലയിലെ മറ്റെല്ലാ വിദേശമദ്യ വില്‍പ്പനശാലകളും അടച്ചുപൂട്ടിയതോടെ തിരൂരില്‍ മദ്യം വാങ്ങാനായി ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് എത്തുന്നത്.
ജനത്തിരക്ക് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടായതോടെ തലക്കാട് പഞ്ചായത്തംഗം പി.ടി ഷഫീഖാണ് കഴിഞ്ഞ ദിവസം കലക്ടര്‍ക്ക് നിവേദനം നല്‍കിയത്. നിവേദനത്തെ തുടര്‍ന്നും മാധ്യമ വാര്‍ത്തകളെ തുടര്‍ന്നും തിരൂരിലെ മദ്യശാലയ്ക്ക് മുന്നില്‍ ഇന്നലെ മുതല്‍ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.
മദ്യം വാങ്ങാനെത്തുന്നവര്‍ തമ്മില്‍ സംഘര്‍ഷം പതിവായതും പൊതുസ്ഥലങ്ങളില്‍ വച്ച് മദ്യപിക്കുന്നതും കണക്കിലെടുത്താണ് പൊലിസ് നടപടി. തിരൂരിലെ വിദേശ മദ്യവില്‍പ്പനശാലയ്ക്ക് മുന്നിലൂടെയാണ് ചമ്രവട്ടം വഴി തൃശൂര്‍, ഏറണാകുളം മുതലായ തെക്കന്‍ ജില്ലകളിലേക്കുള്ള റൂട്ട്.
തെക്കന്‍ ജില്ലകളില്‍ നിന്ന് കോഴിക്കോട് അടക്കമുള്ള വടക്കന്‍ ജില്ലകളിലേക്കും ഏളുപ്പവഴി ചമ്രവട്ടം പാതയാണ്. അതുകൊണ്ടു തന്നെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."