മോഷണത്തിലും പിടിച്ചുപറിയിലും വട്ടിയൂര്‍ക്കാവ് മുന്നില്‍: കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ മണ്ണന്തല
.
പേരൂര്‍ക്കട: മോഷണത്തിലും പിടിച്ചുപറിയിലും തിരുവനന്തപുരം നഗരപരിധിയിലെ 22 സ്റ്റേഷനുകള്‍ക്കൊപ്പം വട്ടിയൂര്‍ക്കാവും മുന്നില്‍. ഇവിടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു ഡസനിലേറെ മോഷണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇതില്‍ കേസെടുക്കാത്ത ഒരു സംഭവവും ഉള്‍പ്പെടുന്നു. ഒരു മോഷണക്കേസു പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സ്റ്റേഷനാണ് മണ്ണന്തല. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇവിടെ ഒരു മോഷണമോ പിടിച്ചുപറിയോ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് കേസെടുത്തിയിട്ടില്ല. മോഷണക്കേസില്‍ രണ്ടാംസ്ഥാനം പേരൂര്‍ക്കടയ്ക്കാണെങ്കിലും 5ഓളം മോഷണക്കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അടുപ്പുകൂട്ടാന്‍പാറയില്‍ പുരവൂര്‍ക്കോണം സ്വദേശി സുനില്‍കുമാറിനെ ആക്രമിച്ച് പണം പിടിച്ചുപറിച്ചതുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട സ്വദേശി ശംഭു പിടിയിലായതാണ് ഏറ്റവും ഒടുവില്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്രൈം. ജൂണ്‍ ആദ്യ ആഴ്ചയായിരുന്നു സംഭവം. മെയ് മാസം ഒടുവില്‍ കാഞ്ഞിരംപാറയില്‍ ഒരു കടയിലുണ്ടായ മോഷണമാണ് വട്ടിയൂര്‍ക്കാവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒടുവിലത്തെ മോഷണം. പക്ഷേ, സംഭവത്തില്‍ ഉടമ പരാതി പിന്‍വലിച്ചതിനാല്‍ കേസെടുത്തില്ല.
മെയ് മാസത്തിന്റെ തുടക്കത്തില്‍ കേശവദാസപുരത്തെ സ്വാഗത് ബാറില്‍ അടിപിടിയുടെ മറവില്‍ നടന്ന മോഷണമാണ് പേരൂര്‍ക്കട സ്റ്റേഷനില്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഒടുവിലത്തെ വലിയ മോഷണം. ചെറുതും വലുതുമായ മോഷണങ്ങള്‍ മൂന്ന് സ്റ്റേഷന്‍ പരിധിയിലും ഉണ്ടാകുന്നുണ്ടെങ്കിലും അതു കാര്യമായി എടുക്കുന്നില്ല. ഏറ്റവും കൂടുതല്‍ ക്രൈം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്റ്റേഷനുകളിലൊന്നായി വട്ടിയൂര്‍ക്കാവ് മാറി. ഓരോമാസവും 200 ഓളം കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അവയില്‍ പകുതിയോളം മോഷണക്കേസുകള്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."