ബി.ജെ.പിയെ വളര്‍ത്തിയതില്‍ സി.പി.എമ്മിന് മുഖ്യപങ്ക്: ഉമ്മന്‍ചാണ്ടി
മലപ്പുറം: വെറും രണ്ട് സീറ്റുണ്ടായിരുന്ന ബി.ജെ.പിയെ രാജ്യത്തെ പ്രബല കക്ഷിയാക്കിയതില്‍ സി.പി.എമ്മിനുള്ള പങ്ക് ചെറുതല്ലെന്നും അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ മതേതര ശക്തികള്‍ യോജിക്കാന്‍ കഴിയാതെ പോയതാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.പി അടക്കം ബി.ജെ.പിയുടെ കൈകളില്‍ ഭരണമെത്തുന്ന സ്ഥിതി ഉണ്ടാക്കിയതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മോദി ഭരണത്തില്‍ ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങള്‍ ഭീതിയിലാണെന്നും അതിനൊരു മാറ്റമുണ്ടാക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ ചരിത്രവിജയം സമ്മാനിച്ച് പാര്‍ലമെന്റില്‍ എത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കെ.അബുഹാജി നഗറില്‍ നടന്ന കര്‍ഷക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി, അഡ്വ. കെ.എന്‍.എ ഖാദര്‍, സി.ടി അഹമ്മദലി, എം.എല്‍.എമാരായ പി.ഉബൈദുള്ള, എന്‍.എ നെല്ലിക്കുന്ന്, എറണാകുളം ജില്ലാ ലീഗ് സെക്രട്ടറി കെ.എം അബ്ദുല്‍ മജീദ്, കര്‍ഷക സംഘം സംസ്ഥാന ഭാരവാഹികളായ സി.ശ്യാംസുന്ദര്‍, ടി.എ മുഹമ്മദ് ബിലാല്‍, മണ്‍വിള സൈനുദ്ദീന്‍, കെ.യു ബഷീര്‍ഹാജി, എ.ഫസലുദ്ദീന്‍ ഹാജി, പി.പി മുഹമ്മദ്കുട്ടി, ഡോ. വി.കുഞ്ഞാലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."