HOME
DETAILS
MAL
വീടുകളുടെ ഫോട്ടോ പ്രചരിപ്പിച്ച ഉദ്യോഗസ്ഥനെതിരേ നടപടി വേണം: മുസ്ലിം ലീഗ്
backup
April 04 2017 | 21:04 PM
തൃക്കരിപ്പൂര്‍: ബി.പി.എല്‍ മുന്‍ഗണനാ പട്ടികയുടെ പേരില്‍ പടന്നയില്‍ നടത്തിയ പരിശോധനയില്‍ എ.പി.എല്‍ വിഭാഗത്തില്‍ പെട്ടവരേയും റേഷന്‍ കാര്‍ഡ് പോലും ഇല്ലാത്ത കുടുംബങ്ങളുടെയും വീടുകളുടെ ഫോട്ടോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കണമെന്ന് പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. ടി.കെ.സി മുഹമ്മദലി ഹാജി അധ്യക്ഷനായി. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പു നല്കി. ജന. സെക്രട്ടറി പി.സി മുസ്തഫ ഹാജി, എസ്.സി കുഞ്ഞഹമ്മദ്ഹാജി, പി.കെ അബ്ദുള്‍ ഷുക്കൂര്‍ ഹാജി, എല്‍.കെ മുഹമ്മദലിഹാജി, പി.കെ.സി നാസര്‍ഹാജി, യു.സി മുഹമ്മദ് കുഞ്ഞി, വി.കെ മഖ്സൂദലി, എച്ച്.എം കുഞ്ഞബ്ദുല്ല, കെ.നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."