HOME
DETAILS
MAL
യുപിയില്‍ യുവതിക്കും മകള്‍ക്കും തെരുവില്‍ ഗുണ്ടകളുടെ ക്രൂരമര്‍ദനം
backup
June 12 2018 | 08:06 AM
ലക്നൗ: രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്കു പുറപ്പെട്ട അമ്മയ്ക്കും മകള്‍ക്കും തെരുവില്‍ ഗുണ്ടകളുടെ ആക്രമണം. ഹോക്കി സ്റ്റിക്കുകൊണ്ട് അടിയേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയായ യുവതിയും മകളും ജോലികഴിഞ്ഞ് വീട്ടിലേക്കിറങ്ങിയതായിരുന്നു. റോഡില്‍ കാത്തുനിന്ന ആറുപേര്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചു. കരച്ചില് കേട്ട് സമീപത്തുള്ളവര്‍ എത്തിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു.
അക്രമികളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."