ആട്ടിടയന്മാര്ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി
ജിദ്ദ: മരുഭൂമിയിലെ ആട്ടിടയന്മാര്ക്ക് ഇഫ്താര്‍ വിരുന്നൊരുക്കിയത് ശ്രദ്ധേയമായി. പ്രവാസി മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലാണ് റിയാദില്‍ നിന്ന് നൂറ് കിലോ മീറ്റര്‍ അകലെ ജനാദ്രിയാ വില്ലേജിലെ മരുഭൂമിയില്‍ ഇഫ്താര്‍ ഒരുക്കിയത്.
കബ്സ, ബിരിയാനി, ഷുര്‍ബ, പഴവര്‍ഗ്ഗങ്ങള്‍, ജൂസ് തുടങ്ങി വിഭവ സമൃദമായ ഭക്ഷ്യ വിഭവങ്ങളാണ് ഇഫ്താറിന് ഒരുക്കിയത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ നൂറിലധികം ആട്ടിടയന്മാരാണ് ഇഫ്താറില്‍ പങ്കെടുത്തത്.
ആട്ടിടയന്മാര് തമ്പടിക്കുന്ന ജനാദ്രിയാ വില്ലേജിലെ മരുഭൂമിയില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ റിയാദിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ശകീബ് കൊളക്കാടന്‍, റഷീദ്ഖാസ്മി, ഡോ. ഫുവാദ് ലത്തീഫ്, ഡോ. ഫുവാദ്, ഡോ.അബ്ദുല്ല, നവാസ്, റസൂല്‍സലാം, ദീപക്, അറ്റ്ലസ് മൊയ്ദീന്, തുടങ്ങിയവരും സന്നിഹിതരായിരുന്നു.
റാഫി പാങ്ങോട്, ഷിബു ഉസ്മാന്, ഷാജഹാന് ചാവക്കാട്, രാജു പാലക്കാട്, ബിനു കെ.തോമസ്, സലിം വലിലാപ്പുഴ, മുജീബ്കായംകുളം, അസ്ലം പാലത്ത് ,ജോര്‍ജ്ജുകുട്ടി മാക്കുളം, രാജേഷ് പറയങ്കുളം, ജോണ്സന്, സാമുവല്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."