അവധിക്കാല യോഗപരിശീലനം
കല്‍പ്പറ്റ: കല്‍പ്പറ്റ ലയണ്‍സ് ക്ലബ്, കല്‍പ്പറ്റ കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗിക് സയന്‍സസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല യോഗ പരിശീലനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ പക്വത കൈവരിക്കുന്നതിനും കണ്ണട സ്ഥിരമായി ഉപയോഗിക്കുന്നവരുടെ കണ്ണടകള്‍ ക്രമേണ ഒഴിവാക്കുന്നതിനും വേണ്ടിയുള്ള യോഗ പരിശീലനമാണ് നടത്തുന്നത്. എല്ലാ ദിവസവും നാല് മുതല്‍ 5 വരെയാണ് പരിശീലനം.
ഏപ്രില്‍ പത്ത് മുതല്‍ മെയ് 10 വരെയാണ് പരിശീലനം നല്‍കുക.
പങ്കെടുക്കുന്നവര്‍ കല്‍പ്പറ്റ കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗിക് സയന്‍സില്‍ നേരിട്ടോ ഫോണ്‍മുഖേനയോ രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 9447219562, 9497872562. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.കെ.പി വിനോദ്ബാബു, പി.ജെ തങ്കച്ചന്, ടി.വി സുന്ദരം, ജി ശ്രീധര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."