HOME
DETAILS
MAL
മന്ത്രിമാരുടെ സുരക്ഷക്ക് ആറ് കാറുകള്‍ വാങ്ങാന്‍ തീരുമാനം
backup
June 12 2018 | 23:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഉത്തരവിറക്കിയിട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കാന്‍ 75 ലക്ഷം രൂപ ചെലവിട്ട് ആറ് ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം.
ഇതിനുള്ള പദ്ധതി നിയമസഭയിലെ ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ ധനമന്ത്രി ഡോ.തോമസ് ഐസക്ക് മുന്നോട്ട് വച്ചു. ആറ് ഇന്നോവ കാറുകളില്‍ രണ്ടെണ്ണം ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് ഉപയോഗിക്കുക.
ബാക്കി വാഹനങ്ങള്‍ മന്ത്രിമാര്‍ അടക്കമുള്ള വി.ഐ.പികള്‍ക്ക് സുരക്ഷ ശക്തമാക്കാനായാണ് ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."