എന്‍ഡോസള്‍ഫാന്‍: പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായിട്ടില്ലെന്ന് നിയമസഭാ സമിതി റിപ്പോര്‍ട്ട്
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ലെന്ന് വിഷയം പഠിച്ച നിയമസഭാ സമിതി റിപ്പോര്‍ട്ട്. ദുരിതബാധിത പ്രദേശങ്ങളുടെ ലിസ്റ്റ് വിപുലീകരിക്കുക, ദുരിതബാധിതരുടെ കടം എഴുതിത്തള്ളുക തുടങ്ങി 30 ഇന നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ചതായി സമിതി അധ്യക്ഷ ഐഷ പോറ്റി എംഎല്‍എ പറഞ്ഞു.
ദുരിതബാധിതരെ കണ്ടെത്തുന്നതിന് മാനദണ്ഡം നിശ്ചയിക്കണമെന്നതാണ് സമിതിയുടെ പ്രധാന ശുപാര്‍ശ. ഇതിനായി പഠനസംഘം രൂപീകരിക്കണം. ദുരിതബാധിതരുടെ അന്തിമ പട്ടിക സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ദുരിതബാധിതരുള്ള എല്ലാ പഞ്ചായത്തുകളിലും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങണം, പെന്‍ഷന്‍ തുകയും അലവന്‍സുകളും കാലോചിതമായി വര്‍ധിപ്പിക്കണം, ജൈവ ജില്ലയെന്ന പ്രഖ്യാപനം പൂര്‍ണതയിലെത്തിക്കണം, നഷ്ടപരിഹാരം ധനസഹായം എന്നിവ നല്‍കുന്നതിനായി ദുരന്തത്തിന് ഉത്തരവാദികളായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിര്‍മാതാക്കളില്‍ നിന്നു തന്നെ നഷ്ടപരിഹാരത്തുക ഈടാക്കുക എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
അതേസമയം സഹകരണ ബാങ്കുകളില്‍ നിന്ന് 2014 വരെ എടുത്ത കാര്‍ഷിക വായ്പകള്‍ കാര്‍ഷിക കടാശ്വാസകമ്മിഷന്റെ പരിധിയിലാക്കിയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."