ജപ്പാന് പദ്ധതിയുടെ പൈപ്പ് പൊട്ടി; കുടിവെള്ളം റോഡില്‍ പരന്നൊഴുകി
ഫറോക്ക്: സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കേബിള്‍ സ്ഥാപിക്കുന്നതിനിടെ എടച്ചിറയില്‍ ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി ജലം റോഡില്‍ പരന്നൊഴുകി.
കടലുണ്ടിയില്‍ പാതയോരത്തു സ്ഥാപിച്ച പൈപ്പാണ് കേബിള്‍ കമ്പനിയുടെ കുഴിയെടുക്കലില്‍ പലഭാഗത്തായി പൊട്ടിയത്. ജന കീയ പ്രതിഷേധത്തെ തുടര്‍ന്നു കേബിള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവച്ചു. പൈപ്പ് ലൈന്‍ സ്ഥാപിച്ചു കുഴി മൂടിയതിനു ശേഷം ഇതേകുഴിയില് തന്നെ ഐഡിയ, എയര്‍ടെല്‍, റിലയന്‍സ് എന്നീ മൊബൈല്‍ കമ്പനികളുടെ കേബിളുകള്‍ സ്ഥാപിച്ചതെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. ചിലയിടത്ത് കെ.എസ്.ഇ.ബിക്കാരും കേബിളുകള്‍ സ്ഥാപിച്ചതായി ആക്ഷേപമുണ്ട്. പൈപ്പ് ലൈന്‍ സ്ഥാപിച്ച കുഴിയിലൂടെ കേബിള്‍ വലിച്ചു കോണ്‍ക്രീറ്റ് പാളികളുപോയഗിച്ച് അടയ്ക്കുകയാണ് ചെയ്തത്. പൈപ്പ് പൊട്ടി മണിക്കൂറുകളോളം കുടിവെള്ളം റോഡില്‍ പരന്നൊഴുകി. എടച്ചിറയില്‍ എയര്‍ടെല്‍ കമ്പനിയുടെ തൊഴിലാളികളാണ് പൈപ്പ് പൊട്ടിച്ചതെന്നു നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായയതിനെ തുടര്‍ന്ന് പൈപ്പ് നന്നാക്കുകയായിരുന്നു. പൈപ്പ് പൊട്ടിയ സ്ഥലം വി.കെ.സി മമ്മദ്കോയ എം.എല്‍.എയും ജനപ്രതിനിധികളും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."