ശ്വാസാഹാരം ; യോഗി പ്രഹ്ലാദ് ജാനി അത്ഭുതമായി തുടരുന്നു
അഹമ്മദാബാദ്: അന്നാഹാരമോ വെള്ളമോ കഴിക്കാതെ ഒരു മനുഷ്യന് ജീവിക്കാന്‍ കഴിയുമോ. കഴിയുമെന്നാണ് ഗുജറാത്തിലെ മെഹ്സാനയിലെ ചരോഡ് ഗ്രാമക്കാരനായ യോഗി പ്രഹ്ലാദ് ജാനി തെളിയിക്കുന്നത്. കഴിഞ്ഞ എഴുപത് വര്‍ഷമായി ഇദ്ദേഹത്തിന്റെ ആഹാരം വായുമാത്രമാണെന്നാണ് പറയപ്പെടുന്നത്. ചുവന്ന പട്ട് ധരിക്കുന്ന ജാനിയെ 'മാതാജി' എന്നാണു അനുയായികള്‍ വിളിക്കുന്നത്. ജാനിയുടെ കഴിവിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ശാസ്ത്രഞ്ജര്‍ പോലും കിണഞ്ഞു ശ്രമിച്ചിട്ടും നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തെ സസൂഷ്മം നിരീക്ഷിച്ച് വീഡിയോയില്‍ പകര്‍ത്തി. ഇതിന് പുറമേ ബയോകെമിക്കല്‍, റേഡിയോളജിക്കല്‍ പരിശോധനകളും നടത്തി. എം.ആര്.ഐ, അള്‍ട്രാസൗണ്ട്, എക്സ്റേ, സൂര്യന് കീഴെ നിര്‍ത്തുക തുടങ്ങി പല പരീക്ഷണങ്ങളും ചെയ്തു. ഈ ദിവസമത്രയും അദ്ദേഹം അന്നമോ വെള്ളമോ ഭക്ഷിച്ചില്ല. ശ്വാസം മാത്രമായിരുന്നു ആഹാരം.എന്നിട്ടും ഇദ്ദേഹം എങ്ങിനെ ജീവിക്കുന്നുവെന്ന് കണ്ടെത്താനായില്ല. യോഗയിലൂടെയും ധ്യാനത്തിലൂടെയുമാണ് താന്‍ ജീവിക്കാനുള്ള ഊര്‍ജം നേടുന്നതെന്നാണ് ജാനി പറയുന്നത്. ജാനിയുടെ അനുഗ്രഹം തേടി നിരവധി പേര് ആശ്രമത്തിലെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."