നാളെ മുതല്‍: ഫുട്‌ബോള്‍ വിപ്ലവം
മോസ്‌കോ: നാളെ വൈകിട്ട് എട്ടുമുതല്‍ റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോളിലെ ചാംപ്യന്‍മാരെ കണ്ടെത്തുന്നതിനുള്ള യുദ്ധം തുടങ്ങുകയാണ്. റഷ്യയിലെ 12 നഗരങ്ങളിലായി 32 ടീമുകളാണ് 2018 ഫുട്‌ബോള്‍ മാമാങ്കത്തില്‍ മാറ്റുരക്കുന്നത്. ഇതിനായി അരയും തലയും മുറുക്കി എല്ലാ രാജ്യങ്ങളും റഷ്യയിലെത്തിക്കഴിഞ്ഞു. ആദ്യം ഇറാനായിരുന്നു റഷ്യയിലെത്തിയത്. ജൂണ്‍ 5ന് തന്നെ ഇറാനിയന്‍ ടീം റഷ്യയിലെത്തി പരിശീലനം തുടങ്ങിയിരുന്നു.
പിന്നാലെ പനാമയും സ്‌പെയിനും എത്തി. പിന്നീട് അര്‍ജന്റീനയും സഊദിയും ക്രെയേഷ്യയും ഈജിപ്തുമെത്തി. സെനഗലും ആസ്ട്രിയയും കൂടി ഇന്നെത്തിയാല്‍ 2018 ഫുട്‌ബോള്‍ യുദ്ധത്തിനുള്ള ടീമുകള്‍ മുഴുവനായും റഷ്യയിലെത്തും. രാജ്യത്തിലെത്തുന്ന താരങ്ങളെ സ്വീകരിക്കാനായി റഷ്യ ഒരുങ്ങിയിരിക്കുകയാണ്.
ഞങ്ങള്‍ എന്തിനും തയാര്‍ സഊദി
ലോക ഫുട്‌ബോള്‍ മാമാങ്കത്തിലെ ഉദ്ഘാടന മത്സരത്തിനായ സഊദി ഒരുങ്ങിക്കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ആതിഥേയരെയാണ് നേരിടുന്നതെന്ന നെഞ്ചിടിപ്പൊന്നും സഊദിക്കില്ലെന്നാണ് സഊദി പരിശീലകന്‍ അന്റോണിയോ പിസ്സയുടെ അവകാശവാദം. റഷ്യയിലെ 80,000 ത്തിലധികം കാണികള്‍ക്ക് മുന്നിലാണ് സഊദിയുടെ ആദ്യ മത്സരം.
ഇതില്‍ ഭൂരിഭാഗവും റഷ്യയെ പിന്തുണക്കുന്നവരായിരിക്കുമെന്നിതല്‍ സംശയമില്ല. ഗ്രൗണ്ട് സപ്പോര്‍ട്ട് മുഴുവന്‍ എതിര്‍ ടീമിനായിരിക്കും. ഞങ്ങളെ ആരാധകരും റഷ്യയിലെത്തുന്നുണ്ടെങ്കിലും റഷ്യന്‍ ടീമിനെ പിന്തുണക്കുന്നവരോളം വരില്ല. സഊദി ഓരോ വര്‍ഷവും കരുത്താര്‍ജിക്കുകയാണ്. അത് ഞങ്ങള്‍ക്ക് ശരിക്ക് കാണാന്‍ കഴിയുന്നുണ്ട്.
അതിന്റെ ഫലമാണ് നിങ്ങള്‍ അവസാന മത്സരത്തില്‍ കണ്ടത്. 2002 ലോകകപ്പില്‍ ജര്‍മനിയോട് ഞങ്ങള്‍ എട്ടു ഗോളിനായിരുന്നു പരാജയപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ ജര്‍മനിയുമായി ഏറ്റുമുട്ടിയപ്പോള്‍ 2-1 ആയിരുന്നു സ്‌കോര്‍. ഇത് ഞങ്ങള്‍ക്ക് ചെറുതല്ലാത്ത ആത്മവിശ്വാസം തരുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൂസ്, മുള്ളര്‍, മാനുവര്‍ നൂയര്‍, ബോട്ടെങ് അടക്കമുള്ള താരനിരയുണ്ടായിരുന്നിട്ടും ഞങ്ങളുടെ ആത്മവിശ്വാസം ചോര്‍ന്നിരുന്നില്ല.
ഗോളടിക്കാന്‍ മാത്രം പരിശീലിപ്പിച്ച ഫവാദ് അല്‍ മുവല്ലദിനെയാണ് സഊദിക്ക് പ്രതീക്ഷ. അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറും മധ്യനിരയിലെ രാജാവുമായ അല്‍ ദവ്‌സാരിയുടെ സാന്നിധ്യം ടീമിന്റെ കരുത്താണ്. ഉറുഗ്വെ ഉള്‍പ്പെടുന്ന എ ഗ്രൂപ്പിന് 59 ശതമാനം സാധ്യതതയും ഉറുഗ്വെക്കാണ് ഫുട്‌ബോള്‍ ലോകം കണക്കാക്കുന്നത്. രണ്ടാം സ്ഥാനത്ത് ഈജിപ്തുമുണ്ട്.
റഷ്യ മൂന്നാമതും സഊദി നാലാമതുമാണ് സാധ്യതാ പട്ടികയിലുള്ളത്. എന്നാല്‍ വിലയിരുത്തലുകള്‍ കണ്ട് ഞങ്ങള്‍ ഒതുങ്ങിയിരിക്കില്ല. 2018 ചാംപ്യന്‍മാരാകാന്‍ തന്നെയാണ് ടീം റഷ്യയിലെത്തിയിട്ടുള്ളത്. സല്‍മാന്‍ അല്‍ ദസ്‌വരിയുടെ സാന്നിധ്യം ടീമിന്റെ കരുത്താണ്. ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരമാണ് സല്‍മാന്‍.
പരുക്കേറ്റ നവാഫ് അല്‍ മുവല്ലദിന്റെ കുറവ് ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്. എന്നാലും കുറവുകള്‍ എല്ലാം പരിഹരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും എന്തുകൊണ്ടും ടീം ഫിറ്റാണെന്നുമാണ് പരിശീലകന്‍ അന്റോണിയോ വാദം.
പരിശീലനം രഹസ്യമാക്കി റഷ്യ
സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് സ്വന്തമാക്കാന്‍ എന്ത് തന്ത്രമാണ് റഷ്യ പുറത്തെടുക്കാന്‍ പോകുന്നതെന്ന് അതീവ രഹസ്യമാണ്. നാളെയാണ് റഷ്യയുടെ ആദ്യ മത്സരമെന്നിരിക്കെ ടീമിനെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും പരിശീകലന്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. എല്ലാം അണിയറിയില്‍ ഒരുങ്ങുന്നുണ്ടെന്നായിരുന്നു മറുപടി. ലോക നിലവാരമുള്ള ടീമിനെത്തന്നെയാണ് റഷ്യ ഒരുക്കിയിട്ടുള്ളത്. പരിചയസമ്പത്തും ആത്മവിശ്വാസവുമാണ് തങ്ങളുടെ കൈമുത ലെന്നായിരുന്നു റഷ്യന്‍ പരിശീകലന്റെ വെളിപ്പെടുത്തല്‍. പക്ഷെ എന്തൊക്കെയാണ് ലോകകപ്പ് യുദ്ധത്തിയാനി റഷ്യ കാത്തുവച്ചിട്ടുള്ളതെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."