വീട് കുത്തിത്തുറന്ന് മോഷണം; പ്രതികളെ റിമാന്‍ഡ് ചെയ്തു
നെയ്യാറ്റിന്‍കര: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറത്ത് കവര്‍ച്ച നടത്തിയ കേസിലെ പ്രതികളെ മാരായമുട്ടം പൊലിസ് അറസ്റ്റ് ചെയ്തു.
കൊല്ലയില്‍ വില്ലേജില്‍ നടൂര്‍ക്കൊല്ല പെരമ്പോട്ടുകോണം പിള്ളവീട്ടുവിളാകം വീട്ടില്‍ സൈമന്റെ മകന് രതീഷ് (23), കാഞ്ഞിരുകുളം വില്ലേജില്‍ കരീച്ചല് കുഴിവിള റോഡരികത്ത് പുത്തന്‍വീട്ടില്‍ മുത്തയ്യന്റെ മകന് ശശി (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തുണ്ടുകാട് ബാണന് വീട്ടില്‍ നിര്മ്മലകുമാരിയുടെ വീട്ടില്‍ നിന്ന് 5 പവന് സ്വര്‍ണം കവര്‍ന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്.
കൂട്ടു പ്രതിയും അറസ്റ്റിലായ രതീഷിന്റെ സഹോദരനുമായ അനീഷ് ഒളിവിലാണ്. നഷ്ടപ്പെട്ട സ്വര്‍ണം പ്രതികളില്‍ നിന്നും കണ്ടെടുത്തു.
കഴിഞ്ഞമാസം 19 നാണ് കേസിനിടയാക്കിയ കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവരുകയായിരുന്നു.
ഇന്നലെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."