പാട്ടും കളിയുമായി കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്: വര്‍ണാഭമായി പ്രവേശനോത്സവം
വടകര: വിദ്യാഭ്യാസ ജില്ലാ പ്രവേശനോത്സവം മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ ടി.കെ രാജന്‍ അധ്യക്ഷനായി. ഡി.ഇ.ഒ മനോജ്കുമാര്‍ മുഖ്യതിഥിയായി. യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ പാലേരി രമേശന്‍, യു.എല്‍.എഡ്യു ഡയരക്ടര്‍ ഡോ. ടി.പി സേതുമാധവന്‍, പ്രിന്‍സിപ്പല്‍ സി.കെ നിഷ, വാര്‍ഡ് മെംബര്‍ പി. പ്രസീത, ഷര്‍ളി, പ്രസീത അജിത്ത്, സി.കെ വിജയന്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് കെ. സന്തോഷ് കുമാര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ധനേഷ് കെ.പി നന്ദിയും പറഞ്ഞു. സ്‌കൂളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികളെ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
വടകര നഗരസഭാ തല സ്‌കൂള്‍ പ്രവേശനോത്സവം നടക്കു താഴ ജെ.ബി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ റീനാ ജയരാജ് അധ്യക്ഷയായി. എ.ഇ.ഒ പി. വേണുഗോപാലന്‍, റിട്ട. ഡി.ഡി.ഇ പി.പി ദാമോദരന്‍, വി. ഗോപാലന്‍, പുറന്തോടത്ത് സുകുമാരന്‍, കെ.സി പവിത്രന്‍, പുറന്തോടത്ത് ഗംഗാധരന്‍, ഗൗരി ടീച്ചര്‍, പ്രമോദ് സംസാരിച്ചു.
അഴിയൂര്‍ പനാടമ്മല്‍ എം.യു.പി സ്‌കൂള്‍ പ്രവേശനോത്സവം പഞ്ചാത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് ഉദ്ഘാടനം ചെയ്തു. ഒ.കെ കുഞ്ഞബ്ദുല്ല, വി.കെ സഫീര്‍, എ.കെ അബ്ദുല്ല, കെ.കെ.പി ഫൈസല്‍, എ.ടി.കെ പ്രേമലത, ഹസീന ബീവി, രമ്യ, ഹനീഫ, സി.കെ സാജിദ് സംസാരിച്ചു.
പുറങ്കര മാപ്പിള ജെ.ബി സ്‌കൂള്‍ പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ പി. സഫിയ ഉദ്ഘാടനം ചെയ്തു. പി.വി അബ്ബാസ് അധ്യക്ഷനായി. പ്രഭാവതി, പി.വി ഹാഷിം, ബൈജ, ബിന്ദു സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുസ്തകം വിതരണം ചെയ്തു.
ഓര്‍ക്കാട്ടേരി എം.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. പ്രസിഡന്റ് ഹൈദ്രോസ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ.വി അബൂബക്കര്‍ മൗലവി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ അബ്ബാസ് വാണിമേല്‍, കെ.ടി കുഞ്ഞിരാമന്‍, എ.കെ ബീരാന്‍ ഹാജി, പി.പി ഉമ്മര്‍ ഹാജി, എം.കെ യൂസഫ് ഹാജി, മുള്ളന്‍കുന്നത്ത് സൂപ്പി, സുമ, നിഷ സംബന്ധിച്ചു.
വിവ സ്‌പെഷല്‍ സ്‌കൂളില്‍ പ്രവേശനോത്സവം പ്രൊഫ. കെ.കെ മഹമൂദ് ഉദ്ഘാടനം ചെയ്തു. സി.കെ സുഗതന്‍ അധ്യക്ഷനായി. ലീല പ്രദീപന്‍, പി.പി അബ്ദുറഹിമാന്‍, സി.എച്ച് പ്രഭാകരന്‍, ശ്യാമള സംസാരിച്ചു.
ആയഞ്ചേരി റഹ്മാനിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി കിറ്റ് ആയഞ്ചേരി പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ല വിതരണം ചെയ്തു. തറമ്മല്‍ മൊയ്തു, സരിത, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, അസീസ് അക്കാളി, സി.എച്ച് മൊയ്തു സംസാരിച്ചു.
പതിയാരക്കര ആറങ്ങോട്ട് എം.എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം പഞ്ചായത്ത് മെംബര്‍ വി. രഗീഷ് ഉദ്ഘാടനം ചെയ്തു. പ്രമോദ് .കെ അധ്യക്ഷനായി. സവിത, കരീം, ടി. അമീര്‍ അലി, അസൈനാര്‍ ഹാജി, സി.പി അബ്ദുല്‍ മജീദ് മൗലവി, ബാബുരാജ് സംസാരിച്ചു. കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനം നേടിയ അധ്യാപിക രാഗിയെ അനുമോദിച്ചു.
ഓര്‍ക്കാട്ടേരി എം.ഇ.എസ് പബ്ലിക് സ്‌കൂളില്‍ പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും നടത്തി. പ്രൊഫ. കടത്തനാട്ട് നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ മൊയ്തു അധ്യക്ഷനായി. വാര്‍ഡ് മെംബര്‍ ഇസ്മായില്‍, പി.ടി.എ പ്രസിഡന്റ് ജാഫര്‍ തങ്ങള്‍, കെ.കെ അമ്മദ്, കിടഞ്ഞോത്ത് മുഹമ്മദ് ഹാജി, കെ.ഇ ഇസ്മായില്‍, മുജീബ് റഹ്മാന്‍, അബ്ദുല്‍ നാസര്‍ എടച്ചേരി സംസാരിച്ചു. പ്രിന്‍സിപ്പല്‍ സുനില്‍ കുഞ്ഞിത്തയ്യില്‍ സ്വാഗതവും നിഷ നന്ദിയും പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫ്രൊഫ. കടത്തനാട്ട് നാരായണന്‍ പ്ലാവിന്‍തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ കോംപൗണ്ടില്‍ നൂറുകണക്കിന് വൃക്ഷത്തൈകള്‍ കുട്ടികള്‍ നട്ടു.
ഓര്‍ക്കാട്ടേരി പി.കെ മെമ്മോറിയല്‍ യു.പി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ നവാഗതരെ വര്‍ണ്ണകുടകള്‍ നല്‍കി സ്‌കൂള്‍ മാനേജര്‍ പി.കെ മുജീബ് സ്വീകരിച്ചു. പ്രവേശനോത്സവം ഒഞ്ചിയം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ അബ്ദുല്‍ മജീദ് അധ്യക്ഷനായി. ഏറാമല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍ എല്‍.എസ്.എസ് വിജയിയെ അനുമോദിച്ചു. പി.പി വേണു വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പ്രീപ്രൈമറി ക്ലാസുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പഠനകിറ്റ് പൂര്‍വാധ്യാപകരായ പി.കെ മൈഥിലി, വി.കെ നാണു, പി.വി വിജയലക്ഷ്മി, പി.പി വേണു, എന്‍.കെ ബാലകൃഷ്ണന്‍ നല്‍കി. ഖാലിദ് അഞ്ചുകണ്ടം, എടോരിമീത്തല്‍ അനന്തന്‍, മജീദ് ഹാജി വി.പി, നദീറ, ഭാര്‍ഗവി, സുഷമ സംസാരിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ ശോഭ നന്ദി പറഞ്ഞു.
നാദാപുരം: കുമ്മങ്കോട് സൗത്ത് എം.എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം ടി.വി അബ്ദുസമദ് ഹുദവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ റാഷിദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ എന്‍.കെ സുബൈര്‍, കുഞ്ഞാലി മാസ്റ്റര്‍, റാഷിദ് അശ്ഹരി ആലച്ചേരി, മൊയ്തു മാസ്റ്റര്‍, ഷബിന ടീച്ചര്‍ സംസാരിച്ചു. റാഷിദ് കെ.കെ, ഇസ്മായില്‍ പുത്തൂക്കണ്ടി, ശംസുദ്ധീന്‍ പീറ്റോള്ളതില്‍, ഖാലിദ് പറമ്പത്ത്, സുബൈര്‍ .പി, ഫൈസല്‍ പുല്ലാട്ട്, സുബൈര്‍ ചിറയില്‍ നവാഗതര്‍ക്ക് കിറ്റ് വിതരണം ചെയ്തു.
നാദാപുരം ഗവ. യു.പി സ്‌കൂളില്‍ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ സി.എച്ച് പ്രദീപ് കുമാര്‍, അബ്ബാസ് കണേക്കല്‍, സുഹറ പുതിയാറക്കല്‍, പി.സി മൊയ്തു, അഡ്വ. സി. ഫൈസല്‍, ആമിന സുബൈര്‍, വി.കെ സലീം, കെ.കെ വിജയലക്ഷ്മി, ടി.പി അഹമ്മദ് സംസാരിച്ചു. പ്രവേശനോത്സവത്തില്‍ തൂണേരി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണങ്കൈ ഗവ. എം.എല്‍.പി സ്‌കൂളിന് അനുവദിച്ച കംപ്യൂട്ടറും പ്രിന്ററും പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് സ്‌കൂളിന് നല്‍കി. കേരള ഗ്രാമീണ്‍ബാങ്ക് തൂണേരി ശാഖാ ഒന്നാംതരത്തില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കായി സ്‌പോണ്‍സര്‍ ചെയ്ത സ്‌കൂള്‍ ബാഗുകളുടെ വിതരണവും ചടങ്ങില്‍ നടന്നു. വാര്‍ഡ് മെംബര്‍ ബീന പാലേരി അധ്യക്ഷയായി. സ്ഥിരംസമിതി അംഗങ്ങളായ ഷാഹിന .പി, സുജിത പ്രമോദ് മുന്‍പ്രസിഡന്റ് പി.പി സുരേഷ് കുമാര്‍ മെംബര്‍മാരായ അനിത എന്‍.പി, നിര്‍മ്മല .പി, നാരായണന്‍ കണ്ണങ്കൈ, എ.കെ.ടി കുഞ്ഞമ്മദ്, അബ്ദുല്ല സി.കെ സംസാരിച്ചു.
നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെംബര്‍ അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. വി.സി ഇഖ്ബാല്‍ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് നാസര്‍ എടച്ചേരി, ഇ. സിദ്ധീഖ്, മണ്ടോടി ബഷീര്‍, പി. പുഷ്പ ടീച്ചര്‍, എന്‍.കെ അബ്ദുല്‍ സലീം, മുനീര്‍ എരവത്ത് സംസാരിച്ചു.
കല്ലച്ചീമ്മല്‍ എം.എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം വാര്‍ഡ് മെംബര്‍ സി.കെ നാസര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ സമീര്‍ അധ്യക്ഷനായി. പി.കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ കുട്ടികള്‍ക്ക് സമ്മാനം നല്‍കി. തൈക്കണ്ടി അബ്ദുല്ല ഹാജി, തുണ്ടിയില്‍ യൂസഫ്, പുളിയുള്ളതില്‍ അബ്ദുല്ല, കണ്ണോത്ത് അമ്മദ്, പ്രധാനാധ്യാപിക പുഷ്പവല്ലി, സുചിത്ര ടീച്ചര്‍, ഷാഹിന ടീച്ചര്‍ സംസാരിച്ചു.
കുറ്റ്യാടി: വേളം പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം ചേരാപുരം ഈസ്റ്റ് എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി.കെ സുരേഷ്ബാബു അധ്യക്ഷനായി. കിറ്റ് വിതരണം മുന്‍ പ്രധാനധ്യാപകന്‍ പി.കെ രവീന്ദ്രന്‍ നിര്‍വഹിച്ചു. പ്രധാനധ്യാപകന്‍ ടി.കെ മുഹമ്മദ് റിയാസ്, കെ.കെ അന്ത്രു മാസ്റ്റര്‍, കെ.പി അഹമ്മദ് മാസ്റ്റര്‍, ബി.ആര്‍.സി ട്രെയിനര്‍ വി.കെ ബിന്ദു, കെ.പി സലീമ, കെ.കെ ശാലിനി, അനന്തോത്ത് റസാഖ്, സമീര്‍ പൂമുഖം, റഷീദ് ചെറുവത്തിര, കെ, ഇബ്‌റാഹിം സംസാരിച്ചു.
ചാത്തങ്കോട്ടുനട എ.ജെ ജോണ്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. പുതുതായെത്തിയ ഇരുനൂറില്‍ പരം വിദ്യാര്‍ഥികളെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ജെ.ആര്‍.സി, എസ്.പി.സി കേഡറ്റുകളുടെ അകമ്പടിയോടെ സ്‌കൂള്‍ അങ്കണത്തിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങ് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് തീണ്ടാപ്പാറ, പി.പി ചന്ദ്രന്‍, ഫാ. അഗസ്റ്റിന്‍ പുന്നശ്ശേരി, ബോബി മൂക്കന്‍തോട്ടം, ടി.ടി മൂസ, ബിന്ദു മൈക്കിള്‍, കെ.ടി മോഹനന്‍ സംസാരിച്ചു.
കുറ്റ്യാടി പഞ്ചായത്ത് തല പ്രവേശനോത്സവം വടയം നോര്‍ത്ത് എല്‍.പി സ്‌കൂളില്‍ പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ നഫീസ അധ്യക്ഷയായി. കെ. പ്രമോദ്, കെ. വിനോദന്‍, പി.കെ പ്രേമദാസന്‍, സതീശന്‍, നളിനി, രമ സംസാരിച്ചു.
കക്കട്ടില്‍: കുന്നുമ്മല്‍ ബ്ലോക്ക് തല പ്രവേശനോത്സവം ചീക്കോന്ന് ഈസ്റ്റ് എല്‍.പി സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണി ഗായകന്‍ പി.ടി മുരളി മുഖ്യാതിഥിയായി. പഞ്ചായത്ത് മെംബര്‍ രാധിക ചിറയില്‍. എം.ഒ മോഹനന്‍ മാസ്റ്റര്‍, ബി.പി.ഒ കെ.കെ സുനില്‍ കുമാര്‍, സ്‌കൂള്‍ മാനേജര്‍ ആശംസകള്‍ നേര്‍ന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ വിജിലേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് ജിജി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."