HOME
DETAILS
MAL
കശ്മിര് വിഘടനവാദികള്‍ക്ക് പാകിസ്താന് നല്‍കിയത് 800 കോടി
backup
April 04 2017 | 23:04 PM
ന്യൂഡല്‍ഹി: കശ്മിരില്‍ അസ്വസ്ഥത പടര്‍ത്തുന്നതിനായി വിഘടനവാദികള്‍ക്ക് പാകിസ്താന് നല്‍കിയത് 800 കോടി രൂപയെന്ന് രഹസ്യാന്വേഷണ വിഭാഗം.
കശ്മിര് വിഘടനവാദി നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, അസിയാ അന്ദ്രാബി അടക്കമുള്ളവര്‍ക്കാണ് എരിതീ ആളിക്കത്തിക്കാനായി പാകിസ്താന് ചാരസംഘടനയായ ഐ.എസ്.ഐ(ഇന്റര്‍ സര്‍വിസസ് ഇന്റലിജന്‍സ്) പണം നല്‍കിയതെന്നാണ് ഐ.ബിയുടെ വാദം. കശ്മിര് താഴ്്വരയില്‍ കലാപമുണ്ടാക്കാന്‍ പാകിസ്താന് ശ്രമിച്ചിരുന്നുവെന്നും ഐ.ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഭ്യമായ തുക ഉപയോഗിച്ച് സൈനിക വിരുദ്ധവും ഇന്ത്യാവിരുദ്ധവുമായ വികാരമുണ്ടാക്കി ജനങ്ങളെ തങ്ങളുടെ വശത്താക്കാനാണ് വിഘടനവാദികള്‍ വഴി പാകിസ്താന് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."