കെജ്രിവാളിനു വേണ്ടി സൗജന്യമായി വാദിക്കുമെന്ന് രാംജഠ്മലാനി
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വേണ്ടി സൗജന്യമായി കോടതിയില്‍ വാദിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ രാംജഠ്മലാനി.
താന്‍ പണക്കാരില്‍ നിന്ന് മാത്രമെ ഫീസ് ഈടാക്കാറുള്ളുവെന്നും കെജ്രിവാളിനെ ദരിദ്രനായ കക്ഷിയായി പരിഗണിച്ച് അദ്ദേഹത്തിന് വേണ്ടി സൗജന്യമായി കോടതിയില്‍ വാദിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേയുള്ള മാനനഷ്ടക്കേസില്‍ അഭിഭാഷകനുള്ള ഫീസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കണമെന്ന് കെജ്രിവാള് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ മുന്‍കാല നേതാവായ ജഠ്മലാനിയുടെ പ്രതികരണം.
അരുണ്‍ ജയ്റ്റ്ലി ആരോപണ വിധേയനായ ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്(ഡി.ഡി.സി.എ) അഴിമതി കേസുമായി ബന്ധപ്പെട്ടാണ് കെജ്രിവാളിനെതിരായ മാനനഷ്ടക്കേസ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."