സുധാകരനെതിരേ ആഞ്ഞടിച്ച് വീണ്ടും കോണ്‍ഗ്രസില്‍ രാജി
കണ്ണൂര്‍: ഡി.സി.സി എക്‌സിക്യുട്ടിവ് അംഗവും ജവഹര്‍ ബാലജനവേദി കോഓര്‍ഡിനേഷന്‍ കമ്മിറ്റി മുന്‍ ജില്ലാ ചെയര്‍മാനുമായ എ.വി ജിതേഷ് കോണ്‍ഗ്രസില്‍ നിന്നു രാജി വെച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ. സുധാകരനെ പോലുള്ള നേതാക്കളുടെ ബി.ജെ.പി, ആര്‍.എസ്.എസ് ബന്ധത്തിലും ബ്ലേഡ്, മണല്‍, സ്വാശ്രയ മാഫിയ ബന്ധത്തിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അദേഹം പറഞ്ഞു. ജവഹര്‍ ബാലജനവേദിയുടെ സംസ്ഥാന ചെയര്‍മാന്‍ ജി.വി ഹരി വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് ബാലജനവേദിയുടെ വേദിയില്‍ പറഞ്ഞിരുന്നു.
ഇതിനു പ്രതികാരമായാണ് ജി.വി ഹരി കണ്ണൂരില്‍ കെ. സുധാകരനുമായി ബന്ധപ്പെട്ട് തന്നെ ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്തത്. പാര്‍ട്ടി ഫോറത്തിലോ ബാലജനവേദിയുടെ സംസ്ഥാന കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെയുമാണ് തന്നെ ജവഹര്‍ ബാലജനവേദിയുടെ ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് ജിതേഷ് പറഞ്ഞു.
1992 മുതല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ നിലപാട് കൈക്കൊള്ളാന്‍ സി.പി.എമ്മിന് സാധിക്കുന്നതിനാലാണ് ആ പാര്‍ട്ടിയുമായി സഹകരിക്കുന്നത്. കെ. സുധാകരന്റെ ഏകാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനമാണ് കണ്ണൂരില്‍ നടക്കുന്നത്. അതിന്റെ ഫലമാണ് കണ്ണൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സുധാകരന്റെ തോല്‍വിയെന്നും ജിതേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."