HOME
DETAILS
MAL
കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടി
backup
June 13 2018 | 07:06 AM
ചെറുപുഴ: കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടി കാര്യംകോട് പുഴയില്‍ മലവെള്ളപാച്ചില്‍. ഇന്നലെ രാവിലെ 11ഓടെയാണ് കര്‍ണാടക വനത്തില്‍നിന്ന് ഉരുള്‍പൊട്ടിയത്. ഇതോടെ കാര്യംകോട് പുഴ കരകവിഞ്ഞൊഴുകി. മരങ്ങളും മരച്ചില്ലകളും ഒഴുകി പാലങ്ങളുടെ തൂണുകളിലും മറ്റും തങ്ങി നിന്ന് പാലങ്ങള്‍ ഭീഷണിയിലായി. കര്‍ണാടക വനാതിര്‍ത്തി പ്രദേശമായ കാനംവയല്‍ കോളനിക്ക് സമീപം വരെ വെള്ളമുയര്‍ന്നു. ഇവിടേക്കുള്ള ഏക മാര്‍ഗമായ മുളപ്പാലത്തിന് മുട്ടി വെള്ളമൊഴുകി. ഇവിടത്തെ അന്‍പതോളം വീട്ടുകാര്‍ക്ക് പുറംലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്. അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടിക്കയം പാറക്കമലയിലും ഉരുള്‍പൊട്ടി. ഇന്നലെ വൈകിട്ട് 6.50ഓടെയായിരുന്നു ഉരുള്‍പൊട്ടിയത്. ശക്തമായ മലവെള്ളപ്പാച്ചില്‍ കാരണം പ്രദേശത്തെ രണ്ടു റോഡുകള്‍ ഒഴുകിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."