ബഹ്‌റൈനില്‍ മൂന്ന് ഭക്ഷണ സംഭരണശാലകള്‍ അടച്ചു പൂട്ടി
മനാമ: ബഹ്‌റൈനില്‍ ആരോഗ്യമന്ത്രാലയന്റെ കീഴിലുള്ള പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഭക്ഷണ സംഭരണശാലകള്‍ അടച്ചു പൂട്ടി.
വ്യാവസായിക തട്ടിപ്പിനെയും, വൃത്തിയില്ലായ്മയേയും തുടര്‍ന്നാണ് സിത്രയിലെ മൂന്ന് ഭക്ഷണ സംഭരണശാലകളും അധികൃതര്‍ അടച്ചു പൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഇവയുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്ന മറ്റു സാധനങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ത്ത് വില്‍പന നടത്തുന്ന പ്രവണതയും ഇവിടെയുണ്ട്. ഇതിനായി ഇവയുടെ പാക്കറ്റുകള്‍ പൊട്ടിച്ച നിലയില്‍ സൂക്ഷിച്ചിരുന്നതായും അധികൃതര്‍ കണ്ടെത്തിയിരുന്നു.
സംഭരണശാലകളിലുണ്ടായിരുന്ന ബാഗുകളും, കണ്ടെയ്‌നറുകളും, പാക്കിങ്ങിനായി ഉപയോഗിക്കുന്ന മെഷീനുകളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട്.
വാണിജ്യവ്യവസായ വകുപ്പിലെ ഉപഭോക്തൃ സംരക്ഷണ അധികാരികളടക്കമുള്ളവരും പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റിനൊപ്പം പരിശോധനയില്‍ പങ്കെടുത്തിരുന്നു. സ്ഥാപന നടത്തിപ്പുകാര്‍ക്കും സി.ആര്‍ ഉടമ,സ്‌പോണ്‍സര്‍, പങ്കാളികള്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കും. വൈകാതെ ഇവരെ പബ്ലിക് പ്രോസിക്ക്യൂഷന് കൈമാറുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."