ഫസല്‍ വധക്കേസ്: പുതിയ അന്വേഷണം വേണമെന്ന് ഡി.ജി.പിയുടെ കത്ത്
തിരുവനന്തപുരം: തലശ്ശേരി ഫസല്‍വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ പുതിയ അന്വേഷണം വേണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ. കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസ് ആണെന്ന് പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ഡയറക്ടര്‍ക്ക് കത്തയച്ചത്.
കേസില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ കോടതി അന്വേഷണ സംഘത്തിന് നോട്ടിസ് നല്‍കിയിരുന്നു.
ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെട്ട സംഘമാണെന്നാണ് സി.പി.എം. പ്രവര്ത്തകന് കെ.മോഹനന് വധക്കേസില്‍ പിടിയിലായ ആര്.എസ്.എസ്. പ്രവര്ത്തകന് സുബീഷ് വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ഫസലിന്റെ സഹോദരന് തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
2006 ഒക്ടോബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം. പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്തു വെച്ചാണ് കൊല്ലപ്പെടുന്നത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."