ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലിസ് അതിക്രമം; ഡി.ജി.പിയ്ക്ക് വി.എസിന്റെ ശകാരം
തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്തിന് മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയടക്കമുള്ള ബന്ധുക്കളെ തടഞ്ഞ സംഭവത്തില്‍ വി.എസ് അച്യുതാനന്ദന് ഡി.ജി.പിയെ വിളിച്ചു ശകാരിച്ചു. പൊലിസ് അതിക്രമം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വി.എസ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ നാറ്റിക്കാനാണോ ശ്രമമെന്നും അദ്ദേഹം ചോദിച്ചു.
ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടത് അല്ലാതെ കുടുംബത്തിനു നേരെ അതിക്രമം കാണിക്കുകയല്ലെന്നും അദ്ദേഹം ഡി.ജി.പിയോട് പറഞ്ഞു.
ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടുന്നതില്‍ പൊലിസ് അലംഭാവം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജിഷ്ണുവിന്റെ കുടുംബം സമരത്തിനെത്തിയത്. പൊലിസ് ആസ്ഥാനത്ത് സമരം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ടാണ് പൊലിസ് ഇവരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കിയത്. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലിസ് വലിച്ചിഴച്ചാണ് കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."