ഫീസ് വിവാദം: സമ്മര്‍ദ്ദത്തിലായി കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കി മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട ഫീസ് വിവാദത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു മേല്‍ സമ്മര്‍ദ്ദമേറുന്നു. കേസില്‍ കെജ് രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാംജഠ്മലാനിക്കു നല്‍കാനുള്ള ഫീസ് സ്വന്തം കയ്യില്‍ നിന്നു തന്നെ നല്‍കണമെന്ന് ബി.ജെ.പി ആവര്‍ത്തിച്ചു.
പൊതുഖജനാവിലെ പണം ദുരുപയോഗം ചയ്യരുതെന്ന് ബി.ജെ.പി കെജ്‌രിവാളിനു മുന്നറിയിപ്പു നല്‍കി. ഡല്‍ഹി ജനങ്ങളുടെ പണം കട്ടെടുത്തതെന്ന് വ്യക്തമായിരിക്കുകയാണ്. പൊതുഖജനാവിന്റെയും അധികാരത്തിന്റെയും ദുര്‍വിനിയോഗമാണിത്. നേരത്തെ ആം ആദ്മി പ്രവര്‍ത്തകയും ഇപ്പോള്‍ ബി.ജെ.പി അംഗവിമായ ഷാസിയ ഇല്‍മി പറഞ്ഞു.
കെജ്‌രിവാളിനു വേണ്ടി സൗജന്യമായി വാദിക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അഡ്വ. രാം ജഠ്മലാനി രംഗത്തെത്തിയിരുന്നു. ജത്മലാനിയുടെ ഫീസായ 3.8കോടി കെജ്‌രിവാള്‍ എങ്ങനെയാണ് നല്‍കുക എന്നത് സംബന്ധിച്ച് വിവാദങ്ങള്‍ പുകയുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസില്‍ ഇതുവരെയായി 11 തവണ അദ്ദേഹം കെജ്‌രിവാളിനു വേണ്ടി ഹാജരായി. ഒരു സിറ്റിങ്ങിന് 22 ലക്ഷമാണ് അദ്ദേഹത്തിന്റെ ഫീസ്. വാജ്‌പേയ് സര്‍ക്കാറിലെ മുന്‍ മന്ത്രി കൂടിയായ ജത്മലാനി ഇന്ത്യയിലേറ്റവും ഫീസ് വാങ്ങുന്ന അഭിഭാഷകനാണ്.
ഡല്‍ഹി ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായിരിക്കെ വ്യാജ കമ്പനികള്‍ക്ക് അനധികൃത കരാറുകളും കോടിക്കണക്കിന് രൂപയും നല്‍കിയെന്നാണ് ജയ്റ്റ്‌ലിക്കെതിരായ ആരോപണം. ബി.ജെ.പി എം.പി കീര്‍ത്തി ആസാദിന്റെ നേതൃത്വത്തിലുള്ള വിക്കിലീക്‌സ് ഫോര്‍ ഇന്ത്യ ശേഖരിച്ച ദൃശ്യങ്ങള്‍ അദ്ദേഹം തന്നെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുകയും ചെയ്തു. തുടര്‍ന്നാണ് അരവിന്ദ് കെജ്‌രിവാള്‍, അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയ് എന്നിവര്‍ക്കെതിരെ 10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയ്റ്റ്‌ലി മാനനഷ്ടക്കേസ് കൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."