ടാങ്കര്‍ ലോറിയിലൂടെയുള്ള ശുദ്ധജല വിതരണം നിര്‍ത്തി
പള്ളുരുത്തി: റവന്യു വകുപ്പിന്റെ നിയന്ത്രണത്തില്‍ ചെല്ലാനം പഞ്ചായത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തില്‍ അധികമായി നടത്തി കൊണ്ടിരിന്ന ശുദ്ധജല വിതരണം കഴിഞ്ഞ ഞായറാഴ്ച മുതല്‍ അവസാനിപ്പിച്ചതായി കൊച്ചി തഹസില്‍ദാര്‍ അറിയിച്ചു.1990 ല്‍ ആരംഭിച്ച പദ്ധതി അനുസരിച്ച് നാല് ടാങ്കറുകളിലായി ചെല്ലാനം പഞ്ചായത്തിലെ 58 സ്ഥലങ്ങളില്‍ ശുദ്ധജല വിതരണം നടത്തിയിരിന്നത്.
ജല അതോരിറ്റി വിവിധ സ്ഥലങ്ങളില്‍ പൊതു ടാപ്പുകള്‍ സ്ഥാപിച്ചതാണ് പദ്ധതി നിര്‍ത്താന്‍ കാരണം.ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കൊച്ചി തഹസില്‍ദാര്‍ കെ വി അംബ്രോസ് നേരിട്ട് കുടിവെള്ള വിതരണം നടത്തുന്ന സ്ഥലങ്ങള്‍ പരിശോധിക്കുകയും ആവശ്യമായ ഇടങ്ങളില്‍ പൊതു ടാപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കിയിരിന്നു. തുടര്‍ന്ന് കളക്ടറുടെ നേതൃത്വത്തില്‍ ജല അതോരിറ്റി പഞ്ചായത്ത് അധികൃതരുടെ യോഗങ്ങള്‍ ചേരുകയും പൊതു ടാപ്പുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ തുക പഞ്ചായത്ത് അധികൃതര്‍ ജല അതോരിറ്റി ക്ക് നല്‍കിയതിനെ തുടര്‍ന്നാണ് വിവിധ സ്ഥലങ്ങളില്‍ പൊതു ടാപ്പുകള്‍ സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."