HOME
DETAILS
MAL
അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ളവരാണെന്ന് ഡി.ജി.പി
backup
April 05 2017 | 08:04 AM
തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. ഉടന്‍തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ജിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബവുമായി ചര്‍ച്ചക്ക് തയ്യാറായിരുന്നു. ജിഷ്ണുവിന്റെ കുടുംബത്തില്‍പ്പെട്ട 14 പേരെ വിട്ടയക്കും മഹിജയെ പൊലിസ് മര്‍ദ്ദിച്ചെന്ന ആരോപണവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തി മഹിജയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവര്‍ ആരൊക്കെയെന്നാണ് തങ്ങള്‍ക്ക് അറിയില്ല എന്നും അവരാണ് പ്രശ്നങ്ങള്‍ക്ക് കാരണമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ തന്നോടു പറഞ്ഞതായും നടക്കാന്‍ പറ്റാത്തതാണ് നടന്നതെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."