HOME
DETAILS

മൂന്ന് അണക്കെട്ടുകള്‍ തുറന്നു വിട്ടത് വൈദ്യുതി ഉല്‍പാദനത്തിന് ക്ഷീണമാകും

  
backup
June 13 2018 | 22:06 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81

തൊടുപുഴ: കാലവര്‍ഷം ശക്തിപ്രാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് അണക്കെട്ടുകള്‍ ഒന്നിച്ച് തുറന്നു വിടേണ്ടി വന്നത് വൈദ്യുതി ബോര്‍ഡിന് ക്ഷീണമായി. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര അണക്കെട്ടുകളാണ് തുറന്നുവിട്ട് വൈദ്യുതി ഉല്‍പാദിപ്പാക്കാനുള്ള വെള്ളം പാഴാക്കിക്കളയുന്നത്.
നേര്യമംഗലം പദ്ധതിയില്‍ പൂര്‍ണതോതില്‍ ഉത്പാദനം നടത്താന്‍ കഴിയാത്തതും സംഭരണശേഷിയില്‍ വന്‍ ഇടിവുണ്ടായതുമാണ് കല്ലാര്‍കുട്ടി പെട്ടെന്ന് നിറയാന്‍ കാരണം.1.7996 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് നേര്യമംഗലം നിലയങ്ങളില്‍ ഇന്നലെ ഉത്പാദിപ്പിച്ചത്. 4.8 സെ.മീ. മഴ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി. കല്ലാര്‍കുട്ടിയിലെ വെള്ളം എത്തിയതോടെയാണ് ലോവര്‍പെരിയാര്‍ അണക്കെട്ട് നിറഞ്ഞത്. 253 ഘനമീറ്റര്‍ സംഭരണ ശേഷിയുള്ളതാണ് ലോവര്‍പെരിയാര്‍ അണക്കെട്ട്. ഡാം തുറന്നുവിടുന്നത് ഒഴിവാക്കാന്‍ കരിമണല്‍ പവര്‍ഹൗസിലെ 60 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളും മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിച്ചെങ്കിലും കല്ലാര്‍കുട്ടിയില്‍ നിന്ന് കുതിച്ചെത്തിയ ജലവും വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴയും ലോവര്‍പെരിയാര്‍ പെട്ടെന്ന് നിറച്ചു. 4.12 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ ലോവര്‍പെരിയാറില്‍ ഉത്പാദിപ്പിച്ചു.
മലങ്കര പദ്ധതിയും പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസില്‍നിന്നും ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളവും തൊടുപുഴയാറിന്റെ 153 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടി പ്രദേശത്തെ വെള്ളവുമാണ് മലങ്കരയിലെത്തുന്നത്.
3236 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് പ്രതിവര്‍ഷം ശരാശരി ഇവിടെ ഒഴുകിയെത്തുന്നത്. ഇതില്‍ 491 മില്യണ്‍ ക്യുബിക് മീറ്റര്‍ മാത്രമാണ് ജലസേചനത്തിന് ഉപയോഗിക്കുന്നത്.
മൂന്നര മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 0.1029 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു മലങ്കരയിലെ ഇന്നലത്തെ ഉത്പാദനം. ഇതിനിടെ ശക്തമായ കാലവര്‍ഷത്തില്‍ ഗ്രൂപ്പ് മൂന്ന് വിഭാഗം അണക്കെട്ടുകള്‍ പൂര്‍ണസംഭരണശേഷിയിലെത്തിയതോടെ ചെറുകിട പദ്ധതികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. ഗ്രൂപ്പ് മൂന്ന് വിഭാഗത്തിലെ നേര്യമംഗലം(കല്ലാര്‍കുട്ടി), ലോവര്‍പെരിയാര്‍, കക്കാട്, പൊരിങ്ങല്‍, ചെങ്കുളം അണക്കെട്ടുകള്‍ 99 ശതമാനം നിറഞ്ഞുകിടക്കുകയാണ്.
തോരാമഴയില്‍ ഇടുക്കി ഡാമില്‍ മൂന്ന് ദിവസം കൊണ്ട് ഉയര്‍ന്നത് 11.2 അടി വെള്ളമാണ്. 2336.42 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago